KeralaNEWS

ഒടുവിൽ നടപടി തുടങ്ങി; വീണക്കെതിരായ മാത്യു കുഴൽനാടന്റെ നികുതി വെട്ടിപ്പ് പരാതി ധനമന്ത്രി നികുതി സെക്രട്ടറിക്ക് കൈമാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്കെതിരെ മാത്യു കുഴൽനാടൻ നൽകിയ നികുതി വെട്ടിപ്പ് പരാതിയിൽ അന്വേഷണം നടത്തും. ‘പരിശോധിക്കുക’ എന്ന കുറിപ്പോടെ പരാതി ധനമന്ത്രി കെഎൻ ബാലഗോപാൽ നികുതി സെക്രട്ടറിക്ക് കൈമാറി. ജിഎസ്ടി കമ്മീഷണറേറ്റാകും അന്വേഷണം നടത്തുന്നത്.

ശശിധരൻ കാർത്തിയുടെ സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണയുടെ കമ്പനിക്ക് കിട്ടിയ 1.72 കോടിക്ക് ഐജിഎസ്ടി അടച്ചോയെന്ന് പരിശോധിക്കണം എന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം. ഇത് കൂടാതെ, മുൻ വർഷങ്ങളിൽ 81.48 ലക്ഷം രൂപ വേറെയും വാങ്ങിയതായി രേഖകൾ ഉണ്ടായിരുന്നതായും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു

Signature-ad

1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക അതായത് 30.96 ലക്ഷം രൂപ ഐജിഎസ്ടി അടച്ചിട്ടില്ല എന്നതിനർഥം ഇത് പൊളിറ്റിക്കൽ ഫണ്ടിങ്ങാണ് എന്നാണ്. കേരളത്തിന് കിട്ടാനുള്ള ജിഎസ്ടി മുഴുവൻ പിടിച്ചെടുക്കുമെന്ന് പറഞ്ഞു ധനമന്ത്രി ഇഛാശക്തി ഉണ്ടെങ്കിൽ പണം വീണ്ടെടുക്കുകയാണ് ചെയ്യേണ്ടതെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു.

Back to top button
error: