Month: August 2023

  • Kerala

    പേട്ട സംഘര്‍ഷത്തില്‍ പോലീസിനെതിരെ ഡി.വൈ.എഫ്.ഐ; കൈക്കൂലിവാങ്ങി മണ്ണ് മാഫിയയെ സഹായിക്കുന്നു’

    തിരുവനന്തപുരം: പേട്ടയിലെ സംഘര്‍ഷത്തില്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ. ചതുപ്പില്‍ മണ്ണടിക്കുന്നത് തടയാനാണ് പോലീസിനെ വിളിച്ചു വരുത്തിയതെന്ന് ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി നിധീഷ് പറഞ്ഞു. വിഷയം മാറ്റാനാണ് പോലീസ് ഹെല്‍മറ്റ് പ്രശ്നമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരുവാതില്‍കോട്ടയില്‍ കായലിനോട് ചേര്‍ന്ന ചതുപ്പുനിലം മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെ ഡി.വൈ.എഫ്.ഐ. ഇടപെട്ടിരുന്നു. നികത്തല്‍ തുടരുന്നതിനിടെയാണ് പോലീസ് താന്‍ ഹെല്‍മറ്റ് ധരിക്കാത്തത് ചൂണ്ടിക്കാട്ടി പിഴയിടുന്നതെന്ന് നിധീഷ് പറഞ്ഞു. പിഴയടക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ മണ്ണുമാഫിയക്കെതിരെ നടപടിയെടുക്കാത്തത് ചോദ്യം ചെയ്തതോടെയാണ് പോലീസിന്റെ സ്വഭാവം മാറുന്നത്. മണ്ണ് ലോറികള്‍ പോകുന്നുണ്ടായിരുന്നു. അത് പിന്തുടര്‍ന്നു വന്നപ്പോഴാണ് മണ്ണടിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്നാണ് വിവരം പോലീസില്‍ അറിയിക്കുന്നത്. ലോറികള്‍ പ്രദേശത്തേക്ക് വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും തന്റെ വാദങ്ങളെ സാധൂകരിക്കുന്ന ശബ്ദരേഖകളും നിധീഷ് പങ്കുവച്ചു. പേട്ട പോലീസ് മണ്ണടിക്കുന്ന പ്രദേശത്ത് എത്തിയിട്ട് നടപടിയില്ലെന്ന് സിഐയോട് പറയുന്നതിന്റെ ശബ്ദരേഖകളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. ഹെല്‍മറ്റില്ലാത്ത നേതാവിനു പിഴയിട്ടു; പോലീസുകാരുടെ…

    Read More »
  • India

    പല വള്ളത്തിലെ കളി വേണ്ട; പവാറിന് മുന്നറിയിപ്പുമായി സഞ്ജയ് റാവുത്ത്

    മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ രാഷ്ട്രീയ ചാഞ്ചാട്ടത്തിനെതിരെ വിമര്‍ശവുമായി സഖ്യക്ഷിയായ ഉദ്ധവ് വിഭാഗം ശിവസേനയിലെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത്. രണ്ടും മൂന്നും വള്ളങ്ങളില്‍ ഒരേസമയം കാല്‍ വയ്ക്കുന്നവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് റാവുത്ത് പരിഹസിച്ചു. എന്‍സിപി പിളര്‍ന്നിട്ടില്ലെന്നും അജിത് പവാര്‍ തങ്ങളുടെ നേതാവാണെന്നും ശരദ് പവാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറയുകയും പിന്നീട് അത് തിരുത്തുകയും ചെയ്തിരുന്നു. എന്‍സിപി അണികളിലും സഖ്യകക്ഷികളിലും ദേശീയ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണിയിലും ശരദ് പവാര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സഞ്ജയ് റാവുത്തിന്റെ വിമര്‍ശനം. ”എന്‍സിപിയില്‍ പിളര്‍പ്പുണ്ടോ, ഇല്ലയോ എന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. എന്റെ അറിവില്‍ പിളര്‍ന്നിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലും വിതമ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ സുനില്‍ തത്കരെയുമാണ്. ഇത് പിളര്‍പ്പല്ലെന്ന് എങ്ങനെയാണ് വ്യാഖ്യാനിക്കുക?. അജിത് വിഭാഗം ശരദ് പവാറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) പേടിച്ചാണ് ഒരു വിഭാഗം…

    Read More »
  • India

    തന്നെ സ്വീകരിക്കാൻ വരരുതെന്ന് കർണാടക മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി

    ബംഗളൂരു: ചന്ദ്രയാന്‍-3 വിജയത്തിന് ശേഷം ഇസ്രോ ശാസ്ത്രജ്ഞരെ അഭിനനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ബെംഗളൂരുവിലെത്തി.എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറോ എത്തിയിരുന്നില്ല.  വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി തടഞ്ഞുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.’തനിക്ക് മുന്‍പ് കര്‍ണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഇസ്രോയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചതിന് പ്രധാനമന്ത്രിയ്ക്ക് അതൃപ്തിയുണ്ട്. അതുകൊണ്ടാണ് വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രിയെ അദ്ദേഹം തടഞ്ഞത്. ഇത് പ്രോട്ടോക്കോളിന് എതിരാണ്. ഇത് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല.’ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് എക്സില്‍ പോസ്റ്റ് ചെയ്തു. ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ചന്ദ്രയാന്‍-1 വിജയകരമായി വിക്ഷേപിച്ചതിന്, തൊട്ടുപിന്നാലെ 2008 ഒക്ടോബര്‍ 22-ന്, അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്ററില്‍ മുഖ്യമന്ത്രിയായിരുന്ന മോദി നടത്തിയ സന്ദര്‍ശനം പ്രധാനമന്ത്രി മോദി മറന്നോ?.’ ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. അതേസമയം എപ്പോള്‍ ബെംഗളൂരുവിലെത്തുമെന്ന് അറിയാത്തതിനാല്‍ മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശാസ്ത്രജ്ഞരുമായുള്ള കൂടിക്കാഴ്ചയ്ക്ക്…

    Read More »
  • Crime

    ബിജെപി എംപിയുടെ വീട്ടില്‍ 10 വയസുകാരന്‍ മരിച്ച നിലയില്‍; അന്വേഷണം

    ഗുവാഹത്തി: അസമില്‍ ബിജെപി എംപിയുടെ വീട്ടില്‍ 10 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലോക്സഭ എംപി രാജ്ദീപ് റോയിയുടെ സില്‍ച്ചാറിലെ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. എംപിയുടെ വീട്ടിലെ ജോലിക്കാരിയുടെ മകനാണ് മരിച്ചത്. അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ഥി അമ്മയ്ക്കും സഹോദരിക്കും ഒപ്പം എംപിയുടെ വീട്ടിലാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥാമിക നിഗമനം. വീഡിയോ ഗെയിം കളിക്കാന്‍ കുട്ടി അമ്മയോട് നിരന്തരം മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുമായിരുന്നു. ഫോണ്‍ നല്‍കാതിരുന്നതിലുള്ള ദേഷ്യത്തിലാകാം കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് വിശദീകരണം. അമ്മയും സഹോദരിയും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് സംഭവം. തിരിച്ചു വന്നപ്പോള്‍ മുറി ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. പോലീസ് എത്തിയാണ് മുറി തള്ളിത്തുറന്നത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സില്‍ച്ചര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എംപി അറിയിച്ചു.    

    Read More »
  • Kerala

    അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ മിന്നല്‍ പരിശോധന; പാറശാലയില്‍ 11,900 രൂപ പിടിച്ചെടുത്തു

    തിരുവനന്തപുരം: ഓണക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വ്യാപക മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ടിന്റെ ഭാഗമായി 9 അതിര്‍ത്തി ചെക്പോസ്റ്റിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്പോസ്റ്റിലും മോട്ടോര്‍ വാഹന വകുപ്പിന്റെ 12 ചെക്പോസ്റ്റുകളിലുമാണ് പരിശോധന. ഓണക്കാലത്ത് യാതൊരു പരിശോധനയും കൂടാതെ, കൈക്കൂലി വാങ്ങിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പാറശാല ആര്‍ടിഒ ചെക്പോസ്റ്റില്‍ നിന്നും 11,900 രൂപ പിടിച്ചെടുത്തിട്ടുണ്ട്. തൊട്ടടുത്ത കടയിലുള്ള ആളാണ് ഇവിടെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. ഈ കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ടയറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.  

    Read More »
  • India

    അധ്യാപികക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് മുസഫര്‍നഗര്‍ ജില്ല മജിസ്ട്രേറ്റ്;ഇങ്ങനെയായാല്‍ അധ്യാപകര്‍ കുട്ടികളെ എങ്ങനെ പഠിപ്പിക്കും?’:തൃപ്ത ത്യാഗി 

    ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗര്‍ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളില്‍ സഹവിദ്യാര്‍ഥികളെ കൊണ്ട് ഏഴുവയസുള്ള മുസ്‍ലിം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി. വര്‍ഗീയത മൂലമാണ് താൻ കുട്ടിയെ അടിക്കാൻ നിര്‍ദേശം നല്‍കിയതെന്ന വാര്‍ത്തകള്‍ അധ്യാപിക തള്ളി. ഗൃഹപാഠം ചെയ്തുകൊണ്ടുവരാത്തതിനാലാണ് കുട്ടിയെ ശിക്ഷിക്കാൻ നിര്‍ദേശിച്ചത്. “ഞാനൊരു ഭിന്നശേഷിക്കാരിയാണ്. അതിനാല്‍ അവനെ ശിക്ഷിക്കാൻ മറ്റ് വിദ്യാര്‍ഥികളുടെ സഹായം തേടിയതാണ്. അങ്ങനെയെങ്കിലും ആ കുട്ടി ഗൃഹപാഠം ചെയ്തുകൊണ്ടുവരട്ടെ എന്ന് കരുതി.”-തൃപ്ത ത്യാഗി പറഞ്ഞു. എല്ലാകുട്ടികളും എന്റെ മക്കളെ പോലെയാണ്. എന്റെ തെറ്റ് അംഗീകരിക്കുന്നു. ചെറിയൊരു വിഷയം വലുതാക്കി പ്രചരിപ്പിക്കുകയായിരുന്നു. എല്ലാ രാഷ്ട്രീയക്കാരോടും പറയാനുള്ളത് ഇതാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ഇതേക്കുറിച്ച്‌ ട്വീറ്റ് ചെയ്തു. ഇങ്ങനെയായാല്‍ അധ്യാപകര്‍ കുട്ടികളെ എങ്ങനെ പഠിപ്പിക്കും?’-തൃപ്ത ത്യാഗി പറഞ്ഞു. അതേസമയം അധ്യാപികക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുസഫര്‍നഗര്‍ ജില്ല മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ ബങ്കാരി പറഞ്ഞു. രക്ഷിതാക്കള്‍  പരാതി നല്‍കാൻ തയാറായിരുന്നില്ല.തുടർന്നാണ് കേസെടുത്തത്.

    Read More »
  • Kerala

    ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാം; ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ നിയമോപദേശം

    കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പോലീസിന് നിയമോപദേശം. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടക്കാം എന്നാണ് ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നല്‍കിയത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമെടുത്ത കേസില്‍ നടപടി തുടരാം. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസിന് കടക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക. ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരുമാണ് കേസില്‍ പ്രതികള്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും പോലീസിന് നിയമോപദേശം ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് എന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, ഈ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് തള്ളിയിരുന്നു. കേസില്‍ ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തി. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയത് കോഴിക്കോട്…

    Read More »
  • Kerala

    ഫോണ്‍ ഓഫാക്കി കരാറുകാരന്‍ മുങ്ങി; ‘സ്പീക്കറുടെ സദ്യ’ നിയമസഭാ സെക്രട്ടറി അന്വേഷിക്കും

    തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിയമസഭയില്‍ നടത്തിയ സദ്യ അലങ്കോലപ്പെട്ടതിനു ശേഷവും കരാറുകാരനെ കണ്ടെത്താനോ വിശദീകരണം തേടാനോ നിയമസഭാ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചില്ല. കാട്ടാക്കട സ്വദേശിയായ കരാറുകാരന്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണെന്നു നിയമസഭാ അധികൃതര്‍ പറയുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിയമസഭാ സെക്രട്ടറിയെ സ്പീക്കര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. 1300 പേര്‍ക്ക് സദ്യ ഒരുക്കണം എന്നാണ് കരാറുകാരനോടു പറഞ്ഞിരുന്നത്. പുറത്തു പാചകം ചെയ്തു നിയമസഭയില്‍ എത്തിച്ച ഭക്ഷണ സാധനങ്ങള്‍ കഷ്ടിച്ച് 800 പേര്‍ക്കു നല്‍കാനേ തികഞ്ഞുള്ളൂ. സദ്യ പകുതിയോളം പേര്‍ക്കു വിളമ്പിയപ്പോള്‍ തീര്‍ന്നിരുന്നു. സദ്യയുണ്ണാന്‍ എത്തിയ സ്പീക്കറും പഴ്‌സനല്‍ സ്റ്റാഫും 20 മിനിറ്റോളം കാത്തിരുന്നിട്ടും ഊണ് കിട്ടിയില്ല. ഒടുവില്‍ പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി. മുന്‍പ് ജീവനക്കാര്‍ പിരിവെടുത്താണു നിയമസഭയില്‍ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ഓണസദ്യ സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. 1,300 പേര്‍ക്ക് ഓണസദ്യ നല്‍കാനായാണ് ക്വട്ടേഷന്‍ വിളിച്ചത്. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിങ്…

    Read More »
  • Kerala

    മൊബൈല്‍ മോഷണം ആരോപിച്ച് വീട്ടമ്മയുടെ മുഖത്തടിച്ചു; വ്യാപാരി വിഷം കഴിച്ച നിലയില്‍

    കോട്ടയം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മയെ മര്‍ദിച്ച വ്യാപാരിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ ബസ്സ്റ്റാന്‍ഡിനുള്ളില്‍ മയൂരി ഗിഫ്റ്റ്ഹൗസ് എന്ന കട നടത്തുന്ന ഏറ്റുമാനൂര്‍ സ്വദേശി എം.പി.ജോയിയെയാണ് (65) അബോധാവസ്ഥയില്‍ എന്‍എസ്എസ് പടിയിലെ റബ്ബര്‍ത്തോട്ടത്തില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടാകുന്നത്. കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങാനെത്തിയ നെടുംകുന്നം സ്വദേശിനിയെ ജോയി ബസ് സ്റ്റാന്‍ഡില്‍വെച്ച് മര്‍ദിച്ചിരുന്നു. വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നും ഇയാള്‍ ആരോപിച്ചു. തുടര്‍ന്ന് പൊലീസെത്തി കാര്യങ്ങള്‍ തിരക്കിയപ്പോളാണ് മൊബൈല്‍ ഫോണ്‍ കടയില്‍വെച്ച് മാറിപ്പോയ വിവരം അറിയുന്നത്. പണം നല്‍കുന്നതിനിടയില്‍ വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍ ജോയിയുടെ മേശപ്പുറത്ത് വെക്കുകയും തിരിക്കിനിടയില്‍ അബദ്ധത്തില്‍ ഫോണ്‍ മാറി എടുക്കുകയുമായിരുന്നു. വീട്ടമ്മയുടെ ഫോണ്‍ ജോയിയുടെ മേശപ്പുറത്ത് നിന്നും പിന്നീട് കണ്ടെത്തി. തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്ന് ജോയി പിന്നീട് സമ്മതിച്ചു. ഇതോടെ വീട്ടമ്മ പരാതി നല്‍കാതെ കേസില്‍നിന്ന് പിന്മാറി. വൈകീട്ട് നാലരയോടെയാണ് അബോധാവസ്ഥയില്‍ റബ്ബര്‍ തോട്ടത്തില്‍…

    Read More »
  • Kerala

    നിയമസഭാ ഹോസ്റ്റലില്‍  പമ്ബ ബ്ലോക്കിന്റെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു

    തിരുവനന്തപുരം:നിയമസഭാ ഹോസ്റ്റലില്‍ സമാജികര്‍ക്കുള്ള പമ്ബ ബ്ലോക്കിന്റെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു.11 നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മാണം 2026 ജനുവരി 31 നകം പൂര്‍ത്തിയാകും. 10 നിലകളില്‍ 60 അപാര്‍ട്‌മെന്റുകള്‍, 2 അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് സംവിധാനം, ഒരു ബഹുനില പാര്‍ക്കിംഗ് സംവിധാനം, ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന മഴവെള്ള സംഭരണി, 14 പേര്‍ക്ക് വീതം കയറാവുന്ന നാല് ലിഫ്റ്റുകള്‍, 80 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജ് ഉള്‍പ്പെടെയുള്ള ഹാള്‍, വിശാലമായ ലോഞ്ച്, ജിംനേഷ്യം, കാന്റീൻ എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും.  കെട്ടിടത്തിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ്. ഒരു നിലയില്‍ ആറ് അപാര്‍ട്‌മെന്റുകള്‍ ഉണ്ടാകും.നീണ്ട 51 വര്‍ഷം ഉപയോഗിച്ചശേഷമാണ് കാലപ്പഴക്കത്തെ തുടര്‍ന്ന് പഴയ പമ്ബ കെട്ടിടം പൊളിച്ചത്.

    Read More »
Back to top button
error: