IndiaNEWS

ഫാസിസ്റ്റ് ബീജെപി ഡൌൺ  മുദ്രാവാക്യം; ലോയ്‌സ് സോഫിയയെ കുറ്റവിമുക്തയാക്കി

മൂന്നര വർഷം മുമ്പ് കാനഡയിൽ PG ചെയ്തിരുന്ന സമയത്ത് അവധിക്ക് ഇന്ത്യയിൽ
വന്നപ്പോൾ ലോയ്‌സ് സോഫിയ എന്ന യുവതി മാതാപിതാക്കൾക്കൊപ്പം ചെന്നൈയിൽ നിന്ന് തൂത്തുക്കൂടിയിലേക്കുള്ള വിമാന യാത്രക്ക് ശേഷം ഇറങ്ങുന്ന സമയത്ത് അതേ വിമാനത്തിൽ ഉണ്ടായിരുന്ന അന്നത്തെ തമിഴ്നാട് ബീജെപി പ്രസിഡന്റ്‌ തമിളിശൈയെ കണ്ടപ്പോൾ ” ” ഫാസിസ്റ്റ് ബീജെപി ഡൌൺ”
 എന്ന് മുദ്രാവാക്യം വിളിച്ചു.
പോലീസ് വന്ന് പിടിച്ച് സ്റ്റേഷനിൽ കൊണ്ടുപോയി, മാതാപിതാക്കളെ പുറത്തു നിർത്തി ഏഴ് മണിക്കൂർ ചോദ്യം ചെയ്തു.തുടർന്ന് അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടു.
പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം ലോയ്‌സ് ഏഴ് പോലീസുകാർക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ കേസ് കൊടുത്തു.
മാർച്ച്‌ മാസം ആ കേസിൽ വിധി വന്നു. പോലീസുകാർക്കെതിരെ ഡിസിപ്ലിനറി നടപടി എടുക്കാനും, 2 ലക്ഷം രൂപാ അവരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച് സോഫിയക്ക് കൊടുക്കാനും HRC ഉത്തരവിട്ടു.
പോലീസ് എടുത്ത കേസിൽ കഴിഞ്ഞയാഴ്ച ഹൈക്കോടതി വിധി വന്നു.
കേസ് തള്ളി.
ഫാസിസ്റ്റ് ബീജെപി ഡൌൺ എന്ന് മുദ്രാവാക്യം വിളിച്ചത് ഒരു നിസാര കാര്യമാണ്, കേസെടുക്കാൻ മാത്രമുള്ള ഒന്നും അതിൽ ഇല്ല എന്നാണ് കോടതി കണ്ടെത്തിയത്.

Back to top button
error: