IndiaNEWS

പല വള്ളത്തിലെ കളി വേണ്ട; പവാറിന് മുന്നറിയിപ്പുമായി സഞ്ജയ് റാവുത്ത്

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ രാഷ്ട്രീയ ചാഞ്ചാട്ടത്തിനെതിരെ വിമര്‍ശവുമായി സഖ്യക്ഷിയായ ഉദ്ധവ് വിഭാഗം ശിവസേനയിലെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത്. രണ്ടും മൂന്നും വള്ളങ്ങളില്‍ ഒരേസമയം കാല്‍ വയ്ക്കുന്നവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് റാവുത്ത് പരിഹസിച്ചു.

എന്‍സിപി പിളര്‍ന്നിട്ടില്ലെന്നും അജിത് പവാര്‍ തങ്ങളുടെ നേതാവാണെന്നും ശരദ് പവാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറയുകയും പിന്നീട് അത് തിരുത്തുകയും ചെയ്തിരുന്നു. എന്‍സിപി അണികളിലും സഖ്യകക്ഷികളിലും ദേശീയ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണിയിലും ശരദ് പവാര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സഞ്ജയ് റാവുത്തിന്റെ വിമര്‍ശനം.

Signature-ad

”എന്‍സിപിയില്‍ പിളര്‍പ്പുണ്ടോ, ഇല്ലയോ എന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. എന്റെ അറിവില്‍ പിളര്‍ന്നിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലും വിതമ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ സുനില്‍ തത്കരെയുമാണ്. ഇത് പിളര്‍പ്പല്ലെന്ന് എങ്ങനെയാണ് വ്യാഖ്യാനിക്കുക?. അജിത് വിഭാഗം ശരദ് പവാറിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) പേടിച്ചാണ് ഒരു വിഭാഗം ബിജെപിയുമായി കൈകോര്‍ത്തത്” സഞ്ജയ് റാവുത്ത് പറഞ്ഞു. ശരദ് പവാര്‍ മഹാ വികാസ് അഘാഡിയുടെയും ഇന്ത്യ മുന്നണിയുടെയും മുതിര്‍ന്ന നേതാവാണെന്നും റാവുത്ത് ഓര്‍മിപ്പിച്ചു.

 

 

Back to top button
error: