Month: August 2023
-
NEWS
ഇന്ത്യ ചന്ദ്രനില്‍ വിജയക്കൊടി നാട്ടുമ്ബോള്‍ ആ ബിഷപ്പിനെയും വേലപ്പൻ നായരേയും ഓർക്കാതിരിക്കാൻ പറ്റില്ല !
തിരുവനന്തപുരം:ദശാബ്ദങ്ങള്‍ക്കിപ്പുറം ഇന്ത്യ ചന്ദ്രനില്‍ വിജയക്കൊടി നാട്ടുമ്ബോള്‍ ആ ബിഷപ്പിനെയും വേലപ്പൻ നായരേയും ഓർക്കാതിരിക്കുന്നതെങ്ങനെ ? ഇന്ത്യക്ക് അഭിമാനമായി ലോകത്തതിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഇന്ന് ഐഎസ്‌ആർഒ. റഷ്യ പരാജയപ്പെട്ടിടത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ നേട്ടം കൊയ്യുമ്ബോള്‍ ലോകത്തിന്റെ മുഴുവൻ കണ്ണും ഇന്ന് ഐഎസ്‌ആര്‍ഒയിലാണ്.എന്നാൽ ഇന്നത്തെ ഈ നേട്ടത്തിനും ആഘോഷങ്ങള്‍ക്കും ഏറെ കാലം മുൻപ് മറ്റൊരു ചിത്രവും ചരിത്രവുമായിരുന്നു ഇസ്രോയ്ക്ക് ഉണ്ടായിരുന്നത്.ഗൂഗിളിൽ സേർച്ച് ചെയ്താൽ ആ ചിത്രം ഇന്നും കാണാം. സൈക്കിളില്‍ തുമ്ബയിലെ വിക്ഷേപണ കേന്ദ്രത്തിലേക്ക് ആദ്യ റോക്കറ്റ് വിക്ഷേപണത്തിനായി റോക്കറ്റ് നോസ് കോണുമായി പോകുന്ന രണ്ട് പേര്‍. ഇന്നും ഐഎസ്‌ആര്‍ഒയുടെ ഓരോ നേട്ടത്തിലും ഓര്‍മ്മിക്കപ്പെടുന്ന ആദ്യകാലത്തെ വരച്ചിടുന്ന ആ ചിത്രത്തില്‍ നാം കാണുന്ന രണ്ട് പേര്‍ ആരാണ്? 1963 നവംബര്‍ 21-നായിരുന്നു തുമ്ബയില്‍ നിന്ന് ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത്. അന്നത്തെ റോക്കറ്റ് എൻജിനീയറായിരുന്ന സി ആര്‍ സത്യയും അസിസ്റ്റന്റ് വേലപ്പൻ നായരുമാണ് ആ അപൂര്‍വ്വ ദൃശ്യത്തിലെ രണ്ട് പേര്‍. ഫ്രഞ്ച് ഫോട്ടോഗ്രഫര്‍ ഹെൻട്രി കാര്‍ട്ടിയര്‍-ബ്രെസണ്‍…
Read More » -
Crime
അരുവിക്കരയില്‍ നവവധു മരിച്ച നിലയില്‍
തിരുവനന്തപുരം: നെടുമങ്ങാട് നവവധു മരിച്ച നിലയില്‍. അരുവിക്കര സ്വദേശിനി രേഷ്മയെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. രാവിലെ മൂന്നുമണിയോടെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവ സമയത്ത് ഭര്‍ത്താവ് അക്ഷയ്‌രാജ് വട്ടില്‍ ഉണ്ടായിരുന്നില്ല. 23 വയസാണ് രേഷ്മയ്ക്ക്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനിടെയാണ് മരണം. ഇക്കഴിഞ്ഞ ജൂണ്‍ 12നായിരുന്നു അക്ഷയ്യും രേഷ്മയും തമ്മിലുള്ള വിവാഹം. ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന സംശയം ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിന്റെ വിഷമത്തിലാകാം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Read More » -
Kerala
ഓണത്തിരക്കിനിടെ സംസ്ഥാനത്ത് ഇ-പോസ് പണിമുടക്കി; സ്‌പെഷ്യല്‍ അരിയും കിറ്റ് വിതരണവും ആശങ്കയില്‍
തിരുവനന്തപുരം: ഓണത്തിരക്കിനിടെ സംസ്ഥാനത്ത് ഇ – പോസ് തകാറിലായി. മിക്ക ജില്ലകളിലും ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി. സാധാരണ റേഷന്‍ വിതരണത്തിന് പുറമെ ഓണം സ്‌പെഷ്യല്‍ അരി വിതരണവും ഓണക്കിറ്റ് വിതരണം അടക്കം മുടങ്ങുമെന്നാണ് ആശങ്ക. ബയോമെട്രിക് പരാജയപ്പെട്ടു. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള ഒടിപി വഴി മാത്രമാണ് റേഷന്‍ നടക്കുന്നത്. ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെയാണ് സംസ്ഥാനത്ത് ഇ – പോസ് തകാറിലാവുന്നത്. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, പത്ത് ശതമാനം കിറ്റ് മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ഇന്നലെ രാത്രി പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്തത്. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് കിറ്റ് നല്‍കേണ്ടത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ്. ഇന്ന് ഉച്ചയോടെ മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ എത്തിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇന്നലെ ഉച്ചയോടെ മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ എത്തിക്കും എന്നായിരുന്നു…
Read More » -
Kerala
ചടയമംഗലത്ത് ഗാന്ധി പ്രതിമ തകര്‍ന്ന നിലയിൽ
കൊല്ലം:ചടയമംഗലത്ത് ഗാന്ധി പ്രതിമ തകര്‍ന്ന നിലയിൽ.ഇന്ന് പുലര്‍ച്ചയാണ് പ്രതിമ തകര്‍ന്ന നിലയില്‍ കാണുന്നത്.ചടയമംഗലം ജംഗ്ഷനില്‍ ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്. 1948ല്‍ ഗാന്ധിയനായ കുട്ടന്‍പിള്ള സ്ഥാപിച്ചതാണ് ഈ പ്രതിമ.രാതിയില്‍ ആരോ ചെയ്തതാകാം എന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിച്ചശേഷമേ കൂടുതല്‍ വിവരങ്ങളറിയൂ എന്നും പോലീസ് പറഞ്ഞു.
Read More » -
Crime
വംശീയ വിദ്വേഷം; 20 വയസുകാരന്‍ 3 കറുത്ത വര്‍ഗ്ഗക്കാരെ വെടിവെച്ച് കൊന്നു, സ്വയം ജീവനൊടുക്കി
വാഷിങ്ടന്‍: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ 20 വയസുകാരന്‍ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി. അക്രമിയും സ്വയം വെടിവെച്ച് മരിച്ചു. കൂട്ടക്കൊലയ്ക്ക് പിന്നില്‍ വംശീയ വിദ്വേഷമാണ് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. തോക്കുമായെത്തിയ അക്രമി മൂന്നു പേരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേരും കറുത്തവര്‍ഗ്ഗക്കാരാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് അമേരിക്കയെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. ഫ്ളോറിഡയിലെ ജാക്സണ്‍വില്ലയിലുള്ള ജനറല്‍ സ്റ്റോറിലേക്ക് മുഖംമൂടി ധരിച്ചെത്തിയ യുവാവ് മൂന്ന് കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെ നിറയൊഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ യുവാവും സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ഒരു പിസ്റ്റളും എആര്‍ 15 സെമി-ഓട്ടോമാറ്റിക് റൈഫിളും ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് ആക്രമിയെത്തിതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെയോ വെടിയേറ്റവരുടെയോ പേരുകള്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ പുറത്തുവിട്ടിട്ടില്ല. കറുത്ത വര്‍ഗക്കാരെ വെടിവെച്ച ശേഷം അക്രമി ചില രേഖകള്‍ പ്രദേശത്ത് വിതറിയിരുന്നു. ഇതിന് ശേഷമാണ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാക്സണ്‍വില്ലില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ ആക്രമി കറുത്ത…
Read More » -
Kerala
നിയമസഭാ മന്ദിരത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:നിയമസഭാ മന്ദിരത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് തരം പായസവും രണ്ട് തരം പഴങ്ങളും ഉള്‍പ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയില്‍ ഉണ്ടായിരുന്നത്. രാഷ്ട്രീയ, കലാ, സാംസ്കാരിക, ആത്മീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെത്തി.നിയമസഭയിലെ ശങ്കരനാരായണൻ തമ്ബി ഹാളിന് പുറത്ത് മുഖ്യമന്ത്രി മുഖ്യാതിഥികളെ വരവേറ്റു. എംഎല്‍എ ഹോസ്റ്റല്‍വളപ്പിലെ പുതിയ പമ്ബ ബ്ലോക്കിന്റെ ശിലാസ്ഥാപനത്തിന് ശേഷമായിരുന്നു സദ്യ. അതേസമയം ശിലാസ്ഥാപനച്ചടങ്ങിൽ ആശംസയര്‍പ്പിക്കാനെത്തിയ പ്രതിപക്ഷനേതാവ് വിഡി സതീശൻ ഓണസദ്യയ്ക്കെത്തിയില്ല.എന്നാല്‍ മുസ്ലിംലീഗിന്റെതുള്‍പ്പെടെ ചില എംഎല്‍എമാര്‍ വിരുന്നിനെത്തി
Read More » -
India
28 അടി ഉയരം, വില 10 കോടി; ജി20 ഉച്ചകോടി വേദിക്ക് മുന്‍പില്‍ കൂറ്റന്‍ നടരാജ ശില്‍പം ഉയരും
ചെന്നൈ: ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടി വേദിക്ക് മുന്‍പില്‍ നടരാജ ശില്‍പം സ്ഥാപിക്കും. 28 അടി ഉയരമുള്ള നടരാജ ശില്‍പം നിര്‍മിച്ചത് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ സ്വാമിമലയിലാണ്. 19 ടണ്‍ ഭാരമുള്ള ശില്‍പം ഡല്‍ഹിയിലേക്ക് റോഡ് മാര്‍ഗ്ഗം അയച്ചു. 10 കോടി രൂപയാണ് ശില്‍പത്തിന്റെ നിര്‍മാണ ചെലവ്. സഹോദരന്മാരായ ശ്രീകണ്ഠ സ്തപതി, രാധാകൃഷ്ണ സ്തപതി, സ്വാമിനാഥ സ്തപതി എന്നിവര്‍ ചേര്‍ന്നാണ് ശില്‍പം നിര്‍മിച്ചത്. സ്വര്‍ണം, വെള്ളി, ചെമ്പ്, മെര്‍ക്കുറി, ഇരുമ്പ്, സിങ്ക്, ഈയം, ടിന്‍ എന്നീ എട്ട് ലോഹങ്ങള്‍ ഉപയോഗിച്ചാണ് ശില്‍പത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചോള കാലഘട്ടത്തിലെ മാതൃകയാണ് ശില്‍പ നിര്‍മാണത്തിന് പിന്തുടര്‍ന്നതെന്ന് ശില്‍പികള്‍ പറഞ്ഞു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനുവേണ്ടി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്സിലെ (ഐജിഎന്‍എസി) പ്രൊഫസര്‍ അചല്‍ പാണ്ഡ്യ ശില്‍പം ഏറ്റുവാങ്ങി. ശില്‍പം റോഡ് മാര്‍ഗ്ഗം ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പോളിഷ് ചെയ്യുന്നത് ഉള്‍പ്പെടെ അവസാന മിനുക്കുപണികള്‍ ശില്‍പം ഡല്‍ഹിയില്‍ എത്തിച്ചശേഷം നടത്തും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ശില്‍പ…
Read More » -
Kerala
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ഏഷ്യൻ പെയിന്റ്സിന്റെ പൂക്കളം
കോഴിക്കോട്:ഓണോഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഏഷ്യന്‍ പെയിന്റ്സ് അപെക്സ് ഫ്ളോര്‍ ഗാര്‍ഡ് ഒരുക്കിയ ഏറ്റവും വലിയ പൂക്കളം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു. 40,000 ചതുരശ്ര അടിയിൽ മഹാബലിയുടെ വലുപ്പത്തിലാണ് പൂക്കളം തീര്‍ത്തത്.ടണ്‍ കണക്കിന് പൂക്കള്‍ കൊണ്ട് രണ്ട് മണിക്കൂര്‍ സമയമെടുത്താണ് പൂക്കളം പൂര്‍്ത്തിയാക്കിയത്. സിനിമാ നടിമാരായ എസ്തര്‍ അനിലും മാളവികാ മേനോനും നിത്യാ ദാസും സര്‍ക്കാര്‍ പ്രതിനിധികളും ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളും ആഘോഷത്തില്‍ പങ്കെടുത്തു. ” മഹാബലി രാജാവിനെ ഓണാഘോഷങ്ങളിലേക്ക് വരവേല്‍ക്കുന്നതിനായി രാജകീയമായ ഒരു സമ്മാനം തന്നെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഏവരും ആവേശഭരിതരാണെന്ന് ഏഷ്യന്‍ പെയിന്റ്‌സ് ലിമിറ്റഡിന്റെ എം ഡിയും സി ഇ ഒയുമായ ശ്രീ അമിത് സിംഗ്ലെ പറഞ്ഞു
Read More » -
LIFE
”മീനാക്ഷി എന്റെ ക്ലാസ്മേറ്റാണ്! മഞ്ജു ചേച്ചിയും ദിലീപ് അങ്കിളുമെല്ലാം സ്‌കൂളില്‍ വരാറുണ്ടായിരുന്നു”
നടി ബിന്ദു പണിക്കരുടെ മകളായ കല്യാണിക്ക് ഡാന്‍സും അഭിനയവും ഏറെയിഷ്ടമാണ്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ കല്യാണിയുടെ വിശേഷങ്ങള്‍ ക്ഷണനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ കല്യാണി മീനാക്ഷി ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായിരുന്നു. മഞ്ജു വാര്യരും കല്യാണിയും ഒന്നിച്ചുള്ള ഡാന്‍സ് വീഡിയോ മുന്‍പ് വൈറലായിരുന്നു. കോളേജില്‍ ആര്‍ട്സ് ഡേ ഉദ്ഘാടനത്തിന് വന്നപ്പോഴായിരുന്നു മഞ്ജു കല്യാണിക്കൊപ്പം ചുവടുവെച്ചത്. മഞ്ജു ചേച്ചിയെ നേരത്തെ തന്നെ അറിയാം. മീനാക്ഷിയും ഞാനും ഒരേ ക്ലാസില്‍ പഠിച്ചവരാണ്. ഞങ്ങള്‍ ഒന്നിച്ച് മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. പത്താം ക്ലാസിലായപ്പോഴാണ് അവള്‍ സ്‌കൂള്‍ മാറിയത്. മീനാക്ഷിയുടെ ഡാന്‍സ് വീഡിയോകളൊക്കെ ഞാനും കാണാറുണ്ടെന്നും കല്യാണി പറയുന്നു. സ്‌കൂളിലെ ആനുവല്‍ ഡേ പരിപാടിക്ക് ദിലീപ് അങ്കിളും മഞ്ജു ചേച്ചിയുമൊക്കെ വരാറുണ്ട്. കല്യാണി എന്നാണ് സിനിമയിലേക്ക് വരുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേക്കുറിച്ച് എല്ലാവരും ചോദിക്കുന്നുണ്ടെങ്കിലും അവള്‍ കൃത്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു സായ് കുമാര്‍ പറഞ്ഞത്.…
Read More »
