വര്‍ഗീയത മൂലമാണ് താൻ കുട്ടിയെ അടിക്കാൻ നിര്‍ദേശം നല്‍കിയതെന്ന വാര്‍ത്തകള്‍ അധ്യാപിക തള്ളി. ഗൃഹപാഠം ചെയ്തുകൊണ്ടുവരാത്തതിനാലാണ് കുട്ടിയെ ശിക്ഷിക്കാൻ നിര്‍ദേശിച്ചത്.
“ഞാനൊരു ഭിന്നശേഷിക്കാരിയാണ്. അതിനാല്‍ അവനെ ശിക്ഷിക്കാൻ മറ്റ് വിദ്യാര്‍ഥികളുടെ സഹായം തേടിയതാണ്. അങ്ങനെയെങ്കിലും ആ കുട്ടി ഗൃഹപാഠം ചെയ്തുകൊണ്ടുവരട്ടെ എന്ന് കരുതി.”-തൃപ്ത ത്യാഗി പറഞ്ഞു.
എല്ലാകുട്ടികളും എന്റെ മക്കളെ പോലെയാണ്. എന്റെ തെറ്റ് അംഗീകരിക്കുന്നു. ചെറിയൊരു വിഷയം വലുതാക്കി പ്രചരിപ്പിക്കുകയായിരുന്നു. എല്ലാ രാഷ്ട്രീയക്കാരോടും പറയാനുള്ളത് ഇതാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. ഇങ്ങനെയായാല്‍ അധ്യാപകര്‍ കുട്ടികളെ എങ്ങനെ പഠിപ്പിക്കും?’-തൃപ്ത ത്യാഗി പറഞ്ഞു.
അതേസമയം അധ്യാപികക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുസഫര്‍നഗര്‍ ജില്ല മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ ബങ്കാരി പറഞ്ഞു. രക്ഷിതാക്കള്‍ പരാതി നല്‍കാൻ തയാറായിരുന്നില്ല.തുടർന്നാണ് കേസെടുത്തത്.