Month: August 2023

  • Kerala

    അടുത്ത മാസം രണ്ടാം വാരത്തോടെ കാലവര്‍ഷം വീണ്ടും കനിയുമെന്ന്‌ പ്രതീക്ഷ

    പത്തനംതിട്ട:മഴ പെയ്യേണ്ട നാളുകളിൽ അപ്രതീക്ഷിതമായി വരണ്ടുണങ്ങിയ സംസ്‌ഥാനത്ത്‌ അടുത്ത മാസം രണ്ടാം വാരത്തോടെ കാലവര്‍ഷം വീണ്ടും കനിയുമെന്ന്‌ പ്രതീക്ഷ. അടുത്ത മാസം മധ്യത്തോടെ അറബിക്കടലില്‍ ന്യൂനമര്‍ദത്തിനും ചുഴലിക്കാറ്റിനും സാധ്യത ഉരുത്തിരിഞ്ഞതാണ്‌ മഴപ്രതീക്ഷ വാനോളം ഉയര്‍ത്തിയത്‌.ഇടിയോടുകൂടിയ ശക്‌തിയേറിയ മഴ രണ്ടാഴ്‌ചയോളം പെയ്യുമെന്ന്‌ ഗവേഷകർ പറയുന്നു.  ഓണത്തിനോട് തുടര്‍ന്നുള്ള ദിവസങ്ങളിലും പരക്കെ മഴ ലഭിക്കുമെങ്കിലും ദുര്‍ബലമായിരിക്കും. എന്നാല്‍, അടുത്ത മാസം ആദ്യത്തോടെ ഒറ്റപ്പെട്ട കനത്ത മഴ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും പെയ്യും. ഇതു തുടര്‍ന്നുള്ള ദിവസങ്ങളിലുമുണ്ടാകും. രണ്ടാം വാരത്തോടെ അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമുണ്ടാകുന്ന കാലാവസ്‌ഥാ മാറ്റങ്ങളോടെ മഴ ശക്‌തമാകുമെന്നും ഗവേഷകര്‍ വ്യക്‌തമാക്കുന്നു. ഒന്നരമാസത്തെ ഇടവേളയ്‌ക്കുശേഷമുണ്ടാകുന്ന മഴയില്‍ കൂമ്ബാരമേഘ(കുമുലോ നിംബസ്‌)ങ്ങളുടെ സാന്നിധ്യമുണ്ടാകും. ഇടിയും മിന്നലും സൃഷ്‌ടിക്കുന്നതിനൊപ്പം അതിതീവ്രമഴയ്‌ക്കും ഇതു കാരണമാകും. കൂമ്ബാരമേഘ മഴ കടുത്താല്‍ ലഘുമേഘവിസ്‌ഫോടനത്തിനും ഇടവരുത്തും. അറബിക്കടല്‍ സാധാരണയിലും രണ്ടു ഡിഗ്രി സെല്‍ഷ്യസ്‌ ചൂട്‌ കൂടിയ അവസ്‌ഥയിലാണിപ്പോള്‍. ഇത്‌ മണ്‍സൂണില്‍ ന്യൂനമര്‍ദ സാധ്യത കൂട്ടിയിട്ടുണ്ട്‌. ന്യൂനമര്‍ദം ശക്‌തിപ്രാപിച്ച്‌ സെപ്‌റ്റംബര്‍ രണ്ടാം വാരത്തില്‍തന്നെ അറബിക്കടലില്‍ ചുഴലിക്കാറ്റായി…

    Read More »
  • India

    ദില്ലിയിൽ 5 മെട്രോ സ്‌റ്റേഷനുകളിൽ ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്ത് കണ്ടെത്തി; ദില്ലി പൊലീസ് അന്വേഷണം തുടങ്ങി

    ദില്ലി: ദില്ലിയിൽ 5 മെട്രോ സ്‌റ്റേഷനുകളിൽ ഖാലിസ്ഥാൻ അനൂകൂല ചുവരെഴുത്ത് കണ്ടെത്തി. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യത്തിനൊപ്പം ജി 20 ക്കെതിരെയും മുദ്രവാക്യമുണ്ട്. ഇതു സംബന്ധിച്ച പുതിയ വീഡിയോയും ഖാലിസ്ഥാൻ സംഘടന പുറത്തു വിട്ടു. അതേസമയം, ദില്ലി പൊലീസ് സ്പെഷ്യൽ സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ദില്ലിയിൽ ശിവാജി പാർക്ക് ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജി20 ഇന്ത്യയിൽ നടക്കുന്നതിനെതിരെയാണ് ചില മുദ്രാവാക്യങ്ങൾ. മുദ്രാവാക്യങ്ങൾ എഴുതിയ ഒരു വീഡിയോയും സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ജി20 ദില്ലിയിൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത്തരത്തിലുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് പൂർണ്ണമായും നീക്കം ചെയ്തു. എന്നാൽ ആരാണ് ഇതെഴുതിയത് എന്നും എങ്ങനെയാണ് ദൃശ്യങ്ങളടക്കം സിഖ് സംഘടനകൾക്ക് ലഭിച്ചത് എന്നതുൾപ്പെടെ ദില്ലി പൊലീസ് പരിശോധിച്ച് വരികയാണ്. വളരെ ​ഗൗരവകരമായാണ് കേസ് അന്വേഷിക്കുന്നതെന്ന് ദില്ലി പൊലീസ്…

    Read More »
  • Kerala

    നെടുമങ്ങാടിന് പിന്നാലെ തിരുവനന്തപുരം ആര്യനാടും  യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വിതുര മരുതാമല സ്വദേശിയായ ബെൻസി ഷാജി (26) യാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ബെൻസിയും ഭാര്‍ത്താവ് ജോബിനും നാല് മാസം മുമ്ബാണ് ആര്യനാട് പുതുക്കുളങ്ങരയില്‍ വാടകക്ക് വീടെടുത്ത് താമസം തുടങ്ങിയത്. ഇവര്‍ മാത്രമാണ് വീട്ടിലുള്ളത്. ബെൻസി ഫിസിയോ തെറാപ്പിസ്റ്റും ജോബിൻ കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനുമാണ്. ജോബിൻ പതിനൊന്നുമണിയോടെ വീട്ടിലെത്തുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും ബെൻസി വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ച്‌ ജോബിൻ വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു. മുറിയില്‍ ബെൻസിയെ തൂങ്ങിയ നിലയിലാണ് കണ്ടത്. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അതേസമയം ഇന്ന് രാവിലെ തിരുവനന്തപുരം നെടുമങ്ങാടും യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അരുവിക്കര സ്വദേശി രേഷ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 23 വയസ്സായിരുന്നു.

    Read More »
  • Kerala

    വീട്ടിലെ കുളിമുറിയില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

    കൊച്ചി: പിറവത്ത് വയോധികയുടെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.സൗത്ത് പെങ്ങുംമലയ്ക്കടുത്ത് വളളിനായില്‍ അമ്മിണി (68) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.പ്രമേഹമടക്കമുള്ള അസുഖങ്ങള്‍ ബാധിച്ച്‌ വളരെ അവശനിലയിലായിരുന്നു ഇവര്‍. സുഖമില്ലാതെ കിടക്കുന്ന ഭര്‍ത്താവ് ചാക്കോ അടുത്ത മുറിയില്‍ ഉണ്ടായിരുന്നുവെങ്കിലും എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. പുകച്ചുരുളുകള്‍ ഉയരുന്നത് കണ്ട് ചാക്കോ മകൻ സഞ്ജുവിനെ വിളിച്ച്‌ വരുത്തുകയായിരുന്നു. മകൻ വന്ന് നോക്കിയപ്പോഴാണ് കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മാതാവിനെ കണ്ടത്. സഞ്ജുവിന്‍റെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ ഓടിക്കൂടിയത്. മൃതദേഹം പരിശോധനകള്‍ക്കായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി, മറ്റുമക്കള്‍: സിബി, ഗരീഷ. മരുമക്കള്‍: ലിറ്റി, സിജു.

    Read More »
  • Kerala

    വാഹം കഴിഞ്ഞിട്ട് വെറും രണ്ടര മാസം !  നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിന് കാരണം ഭർത്താവിന്റെ ഫോൺവിളി

    തിരുവനന്തപുരം: നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിന് കാരണം ഭർത്താവ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിക്കുന്നുവെന്ന സംശയം ! അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. 23 വയസ്സായിരുന്നു.രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്.സംഭവ സമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല.ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു. ജൂണ്‍ 12നാണ് അക്ഷയ് രാജുമായുള്ള രേഷ്മയുടെ വിവാഹം നടന്നത്.രണ്ടര മാസം തികയുന്നതിന് മുമ്ബാണ്  ആത്മഹത്യ.ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് കുടുംബക്കാര്‍ പറയുന്നത്.ആത്മഹത്യയെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

    Read More »
  • Kerala

    ഓണത്തിന് ഓഫറുകളുടെ പിന്നാലെ പോകുന്നതിന് മുന്‍പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

    കൊച്ചി:’സിംഗപ്പൂരിലേക്ക് പത്ത് ദിവസത്തെ ടൂര്‍ പാക്കേജ്, ഗിഫ്റ്റ് വൗച്ചര്‍, ഏറ്റവും പുതിയ വേര്‍ഷൻ ഐ ഫോണ്‍…” ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി ഇതൊക്കെ സ്വന്തമാക്കാം എന്നാണ് വാഗ്ദാനം. ഓണം ‘ആഘോഷമാക്കാൻ” ഇത്തരം ഓഫറുകളുമായാണ് ഓണ്‍ലൈൻ തട്ടിപ്പുസംഘം രംഗത്തെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് നിരവധി പേരാണ് ഉത്സവകാല തട്ടിപ്പുകളില്‍ വീഴുന്നത്. 50 വയസിന് മുകളിലുള്ള സ്ത്രീകളാണ് ഇരയായവരില്‍ കൂടുതലുമെന്ന് പൊലീസ് പറയുന്നു. വാട്ട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയും വരുന്ന ലിങ്കുകളാണ് പ്രധാന ചതിക്കുഴി. പ്രമുഖ കമ്ബനികളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ലിങ്കുകള്‍. അക്ഷരങ്ങളില്‍ ചെറിയവ്യത്യാസമുണ്ടാവും. ഓണവുമായി ബന്ധപ്പെട്ട സര്‍വേ ആണ് മറ്റൊന്ന്. 500 രൂപ രജിസ്ട്രേഷൻ ഫീസുമുണ്ടാകും. വാഗ്ദാനം 10 ലക്ഷം രൂപയും. രജിസ്ട്രേഷൻ ഫീസ് നഷ്ടമാകുന്നത് കൂടാതെ ബാങ്ക് ഡീറ്റെയില്‍സും ഹാക്കറിന് ലഭിക്കും.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. വീട്ടുപകരണങ്ങള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ നല്‍കുന്ന ഡിസ്കൗണ്ട് തട്ടിപ്പുകളുമുണ്ട്. നാണക്കേടോര്‍ത്ത് പലരും ചതി പുറത്ത് പറയാറില്ലെന്നു മാത്രം. കുടുംബശ്രീയില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് ഇത്തരം തട്ടിപ്പിന്…

    Read More »
  • Kerala

    ഉത്രാടപ്പാച്ചിൽ നാളെ; ഇന്നേ വീർപ്പുമുട്ടി നാടും നഗരവും

    തിരുവനന്തപുരം:‍തിരുവോണത്തിന്റെ തലേന്നാണ് ഉത്രാടമെങ്കിലും ഇന്നേ ഉത്രാടപ്പാച്ചിൽ തുടങ്ങിയിരിക്കുകയാണ്.ഓണത്തിന് എല്ലാവരും ഒരുങ്ങുന്നത് തലേദിവസമായ ഉത്രാടത്തിനാണ്. എങ്ങും തിരക്കോട് തിരക്ക്.ഈ തിരക്കിനെയാണ് മലയാളികള്‍ ഉത്രാടപ്പാച്ചില്‍ എന്നു വിളിച്ചിരുന്നത്. സാഹചര്യങ്ങല്‍ മാറിയെങ്കിലും ഇപ്പോഴും ഉത്രാടപ്പാച്ചിന് ഒരു കുറവുമില്ല.ഗൃഹാതുര സ്മരണകളുമായി നാടും നഗരവും ഉത്രാടത്തേയും ഓണ നാളിനേയും വരവേല്‍ക്കാന്‍ അല്ലെങ്കിൽ തന്നെ എന്നേ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. രാത്രിയോടെ ‍ഉത്രാടത്തിന്റെ പൂനിലാവ് പരക്കുകയായി.തെക്കന്‍ കേരളത്തില്‍ ഓണത്തിന് തലേന്ന് വീടുകളില്‍ ഉത്രാട വിളക്ക് കത്തിച്ചു വയ്ക്കാറുണ്ട്. ഉത്രാടത്തിന് ഗുരുവായൂരെ കൊടിമരച്ചുവട്ടില്‍ കാഴ്ച്ചക്കുല സമര്‍പ്പിക്കാറുണ്ട്. ഇതിന് ഉത്രാടകാഴ്ച എന്നാണ് പറയുക.  പുലികളിയും തുമ്പിതുള്ളലും ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ കണ്ട് മലയാളികള്‍ മനം നിറയ്ക്കുന്ന കാലമാണ് ഓണക്കാലം.മറുനാട്ടിലും ദൂരദേശത്തുമുള്ള കുടുംബാഗംങ്ങള്‍ ഒരുമിക്കുന്ന ആനന്ദത്തിന്‍റെ തിരുനാളിന് മനോഹാരിത ഉറപ്പ്. കുടുംബത്തിലെ കാരണവര്‍ ഓണക്കോടി സമ്മാനിക്കും. മുറ്റത്തെ മാവിന്‍കൊമ്പില്‍ കെട്ടിയ ഊഞ്ഞാലിലിരുന്ന് ആടുമ്പോള്‍ ഒപ്പം പാട്ടുകളും മുഴങ്ങും. ഓണക്കളികളുടെ കാര്യം പറയുകയും വേണ്ട. തലപ്പന്തും തിരുവാതിരക്കളിയുമെല്ലാം അരങ്ങേറും. ഓണത്തിന് കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഓണസദ്യയുണ്ണുന്നതും ഏറെ ആഹ്ളാദജനകമാണ്. വാഴയിലയില്‍ രുചിഭേദങ്ങളുടെ…

    Read More »
  • Kerala

    ഹൃദയാഘാതം; പന്തളം സ്വദേശി ന്യൂസിലൻഡിൽ നിര്യാതനായി

    പന്തളം:ഹൃദയാഘാതത്തെ തുടർന്ന് പന്തളം സ്വദേശി ന്യൂസിലൻഡിൽ നിര്യാതനായി.തോന്നല്ലൂർ പൂവണ്ണാത്തടത്തിൽ  പരേതനായ രാജൻ ജോർജ്ജിൻ്റെ മകൻ വിജിൻ .പി . രാജൻ ( 39) ആണ് ന്യൂസിലൻഡിൽ നിര്യാതനായത്. ഭാര്യ: ജിനു സുസൻ വിജിൻ , മകൻ.: ഇവാൻജിയോ വിജിൻ, മാതാവ് : ഏലിയാമ്മ.  സംസ്കാരം പിന്നീട്.

    Read More »
  • Kerala

    കൊച്ചി എയർപോർട്ടിലേക്ക് എളുപ്പവഴി; പാറപ്പുറം – വല്ലംകടവ് പാലം തുറന്നു കൊടുത്തു

    കാലടി: ‍ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്തെയും പെരുമ്പാവൂര്‍ നഗരസഭയിലെ വല്ലംകടവിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെയുള്ള പാറപ്പുറം – വല്ലംകടവ് പാലം യാഥാര്‍ഥ്യമായി. ഓഗസ്റ്റ് 24ന് രാവിലെ 10ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പെരുമ്പാവൂര്‍ – ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് എളുപ്പവഴിയായി മാറും.   പ്രദേശവാസികളുടെ ദീര്‍ഘകാലമായുള്ള വലിയ സ്വപ്നമാണ് പാലം ഗതാഗത്തിന് തുറന്നു കൊടുത്തതോടെ യാഥാര്‍ഥ്യമാകുന്നത്. ഒന്‍പതു സ്പാനുകളോട് കൂടി  289.45 മീറ്റര്‍ നീളവും ഇരുവശത്തും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ കാലടി ശ്രീശങ്കര പാലത്തിനും എം.സി.റോഡില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈ പാസായി പ്രവര്‍ത്തിക്കും. മറ്റ് ജില്ലകളില്‍ നിന്നും എം.സി റോഡ് വഴി നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് കാലടി ടൗണ്‍ ഒഴിവാക്കി എയര്‍പോര്‍ട്ടിലും എത്തിച്ചേരാം.…

    Read More »
  • Kerala

    ഇന്ന് മുതൽ തിരുവനന്തപുരം – ബംഗളൂരു റൂട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് സീറ്റർ കം സ്ലീപ്പർ ബസ് 

    തിരുവനന്തപുരം: യാത്രക്കാരുടെ മനസ്സറിഞ്ഞുള്ള സർവീസുകളാണ് കെഎസ്ആർടിസിയുടേത്. ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളും നല്കുവാനും സമയക്രമം പാലിക്കുവാനും അധികൃതർ ശ്രദ്ധിക്കുന്നു. മികച്ച പല സർവീസുകളും അവതരിപ്പിച്ച്, കുറഞ്ഞ സമയത്തിൽ യാത്രകൾ പൂർത്തിയാക്കി സ്വിഫ്റ്റും കയ്യടി നേടിക്കഴിഞ്ഞു.ഇപ്പോഴിതാ ഈ ശ്രേണിയിലേക്ക് പുതിയതായി വന്നിരിക്കുകയാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സീറ്റർ കം സ്ലീപ്പർ ബസ്.രണ്ടു ബസുകൾ ഇന്ന് മുതൽ തിരുവനന്തപുരം – ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്നാണ് വിവരം. എസി ഹൈബ്രിഡ് ബസ്-1430TVMBNG എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നിന്ന് സ്വിഫ്റ്റ് ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ ബസ് പുറപ്പെടും. 17 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. കോട്ടയം- സുൽത്താൻ ബത്തേരി- മൈസൂർവഴിയാണ് യാത്ര. പിറ്റേന്ന് രാവിലെ 8.00 മണിക്ക് ബസ് ബാംഗ്ലൂർ സാറ്റ്ലൈറ്റ് ബസ് സ്റ്റേഷിൽ എത്തിച്ചേരും. തിരുവനന്തപുരം-2.30 PM കിളിമാനൂർ-3.10 PM കൊട്ടാരക്കര-4.25 PM ചെങ്ങന്നൂർ-5.15 PM കോട്ടയം -6.40 PM മൂവാറ്റുപുഴ-8.10 PM പെരുമ്പാവൂർ-8.30 PM അങ്കമാലി-8.45 PM…

    Read More »
Back to top button
error: