തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വിതുര മരുതാമല സ്വദേശിയായ ബെൻസി ഷാജി (26) യാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
ബെൻസിയും ഭാര്‍ത്താവ് ജോബിനും നാല് മാസം മുമ്ബാണ് ആര്യനാട് പുതുക്കുളങ്ങരയില്‍ വാടകക്ക് വീടെടുത്ത് താമസം തുടങ്ങിയത്. ഇവര്‍ മാത്രമാണ് വീട്ടിലുള്ളത്. ബെൻസി ഫിസിയോ തെറാപ്പിസ്റ്റും ജോബിൻ കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനുമാണ്.
ജോബിൻ പതിനൊന്നുമണിയോടെ വീട്ടിലെത്തുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും ബെൻസി വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിച്ച് ജോബിൻ വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു. മുറിയില്‍ ബെൻസിയെ തൂങ്ങിയ നിലയിലാണ് കണ്ടത്. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
അതേസമയം ഇന്ന് രാവിലെ തിരുവനന്തപുരം നെടുമങ്ങാടും യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അരുവിക്കര സ്വദേശി രേഷ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 23 വയസ്സായിരുന്നു.