കോട്ടയം: യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ബിജെപി അംഗങ്ങള്‍ വോട്ടുചെയ്യുകയായിരുന്നു. ബിജെപി പിന്തുണയോടെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കല്‍ പഞ്ചായത്ത് പ്രസിഡന്റായി.
പഞ്ചായത്തില്‍ ഇടതുമുന്നണി- ഏഴ്, ബിജെപി- അഞ്ച്, യുഡിഎഫ്- 3 എന്നതാണ് കക്ഷിനില. ഇടതു മുന്നണിയിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് എമ്മിലെ ബോബി മാത്യു രാജിവച്ചതിനെ തുടര്‍ന്നായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സിപിഎമ്മിലെ ബിനുവാണ് പരാജയപ്പെട്ടത്.