IndiaNEWS

ബിജെപി എംപിയെ കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചു; എംപി സ്ഥാനം നഷ്ടമായി

ന്യൂഡല്‍ഹി കൈയേറ്റക്കേസില്‍ ബിജെപി എംപിയെ കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചു. മുൻകേന്ദ്രമന്ത്രി കൂടിയായ രാംശങ്കര്‍കത്തേരിയയെയാണ് ആഗ്രാകോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്.ഇതോടെ അദ്ദേഹത്തിന്റെ എംപി സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായി.

2011ല്‍ പവര്‍ സപ്ലൈ കമ്ബനിയുടെ ജീവനക്കാരനെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. കോടതിവിധി മാനിക്കുന്നുവെന്നും അപ്പീല്‍ നല്‍കുമെന്നും ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിന്നുള്ള എംപിയായ രാംശങ്കര്‍ കത്തേരിയ മാധ്യമങ്ങളോട് പ്രതികരിച്ചു.

Signature-ad

2014 നവംബര്‍ മുതല്‍ 2016 ജൂലൈ വരെ എച്ച്‌ആര്‍ഡി മന്ത്രാലയം സഹമന്ത്രിയായിരുന്നു രാംശങ്കര്‍ കത്തേരിയ. ദേശീയ പട്ടികജാതി കമീഷൻ ചെയര്‍പേഴ്സണ്‍ പദവിയും വഹിച്ചിട്ടുണ്ട്. 2019ല്‍ ആഗ്രയിലെ ടോള്‍പ്ലാസ ജീവനക്കാരെ കത്തേരിയയും ഗുണ്ടകളും ആക്രമിച്ചതും വാര്‍ത്തയായിരുന്നു.

Back to top button
error: