പാലക്കാട്: മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിയ രോഗി ആശുപത്രി കെട്ടിടത്തിന്റെ പൈപ്പ് ഡക്ടില്‍ മരിച്ച നിലയില്‍. പൊല്‍പ്പുള്ളി വേര്‍കോലി ചിറവട്ടം വീട്ടില്‍ മോഹനനാണ് (47) മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഡക്ടിനകത്തുകൂടി താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെ മൂന്നാം നിലയിലേക്കുള്ള ഒപി വിഭാഗത്തിലേക്കാണ് മോഹനന്‍ ചികിത്സയ്ക്കായി എത്തിയത്. ഒപിയോട് ചേര്‍ന്നാണ് പൈപ്പ് ഡക്ടുള്ളത്.
ശൗചാലയമാണെന്ന് കരുതി ഡക്ടിലേക്ക് കയറിയപ്പോള്‍ അബ?ദ്ധത്തില്‍ വീണതാകാമെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച പൈപ്പില്‍ നിന്ന് വെള്ളം ചോരുന്നതായി ശബ്ദം കേട്ടിരുന്നു. ഇത് പരിശോധിക്കാനായി താഴത്തെ നിലയിലുള്ള ഡക്ട് തുറന്നപ്പോഴാണ് മോഹനന്‍ അകത്ത് കിടക്കുന്നത് കണ്ടത്.