NEWSPravasi

ഇന്ത്യക്കാരന് ദുബായില്‍ മെഗാ സമ്മാനം; അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 5.5 ലക്ഷം രൂപ !

ദുബായ്: ലോട്ടറി അടിച്ചാൽ ഇങ്ങനെ അടിക്കണം.അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 5.5 ലക്ഷം രൂപയാണ് ഇന്ത്യക്കാരനായ യുവാവിന് ലഭിക്കാൻ പോകുന്നത്.ദുബായില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ ആര്‍ക്കിടെക്റ്റിനാണ് യു എ ഇയുടെ മെഗാ ഫാസ്റ്റ് ഫെെവ് നറുക്കെടുപ്പില്‍ ഇത്തരത്തിലൊരു സമ്മാനം ലഭിച്ചിരിക്കുന്നത്.

സാധാരണ കിട്ടുന്ന സമ്മാനമല്ല ഈ ലോട്ടറിയ്ക്ക് ലഭിച്ചത്. അടുത്ത 25 വര്‍ഷത്തേയ്ക്ക് എല്ലാ മാസവും 5.5 ലക്ഷത്തിലധികം രൂപ ലഭിക്കുന്ന ലോട്ടറിയാണ് ലഭിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആദില്‍ ഖാനാണ് നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചത്.

ദുബായിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്ബനിയില്‍ ഇന്റീരിയര്‍ ഡിസൈൻ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് ഇയാൾ. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഖാനെ വിജയിയായി തിരഞ്ഞെടുത്തത്.2018ലാണ് ഖാൻ ദുബായിലെത്തുന്നത്.

Back to top button
error: