KeralaNEWS

കുട്ടികളില്ലാത്ത സ്ത്രീകളുമായി ലൈംഗിക ‍ബന്ധം;യുവാവിന് നഷ്ടമായത് അര ലക്ഷം രൂപ 

കണ്ണൂര്‍: കുട്ടികളില്ലാത്ത സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭം ധരിപ്പിക്കുന്ന ജോലിക്ക് അപേക്ഷിച്ച യുവാവിന് നഷ്ടമായത് അര ലക്ഷം രൂപ.വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്ത സ്ത്രീകളെ ലൈംഗിക വേഴ്ചയിലൂടെ ഗര്‍ഭിണിയാക്കാൻ ആളെ ആവശ്യമുണ്ടെന്ന ഓണ്‍ലൈൻ പരസ്യമാണ് യുവാവിന് കെണിയായത്.

മാഹിയിലെ ദേശീയ പാതയ്ക്ക് സമീപത്തെ ലോഡ്ജിലെ ജീവനക്കാരനായ സാജൻ ബട്ടാരി എന്ന 34കാരനാണ് പണം നഷ്ടമായത്.പ്രതിമാസം അ‍ഞ്ചുലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലമാണ് ഈ ജോലിക്ക് കിട്ടുക എന്നായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്.വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്ത സ്ത്രീകളെ ലൈംഗിക വേഴ്ചയിലൂടെ ഗര്‍ഭിണിയാക്കാൻ ആളെ ആവശ്യമുണ്ടെന്നതായിരുന്നു ഓണ്‍ലൈനില്‍ വന്ന പരസ്യം.

ഇത് കണ്ടപാടെ തന്നെ ആവേശത്തില്‍ ചാടിയിറങ്ങിയ സാജൻ ബട്ടാരി പരസ്യത്തില്‍ കണ്ട ഫോണ്‍ നമ്ബറില്‍ ബന്ധപ്പെടുകയായിരുന്നു. ഈ ‘ ജോലി ‘ ചെയ്ത് അര ലക്ഷം രൂപ ലഭിച്ചതിന്റെ വ്യാജ സക്രീൻ ഷോട്ടുകള്‍ തട്ടിപ്പ് സംഘം സാജൻ ബട്ടാരിയക്ക് വാട്‌സാപ്പില്‍ അയച്ചു കൊടുക്കുകയും ചെയ്തു.പെട്ടെന്ന് ആര്‍ക്കും ഈ ജോലിക്ക് കയറാൻ പറ്റില്ലെന്നും രഹസ്യ ജോലിയായതു കൊണ്ടു തന്നെ ജോലിക്ക് കയറുന്നതിന് മുൻപ് കുറച്ചധികം കാര്യങ്ങളുണ്ടെന്നും സാജന് അറിയിപ്പ് കിട്ടി. ജോലിക്ക് ചേരാനുള്ള അപേക്ഷാ ഫീസ്, പ്രൊസസിങ് ചാര്‍ജുകള്‍ എല്ലാം ചേര്‍ത്ത് ആദ്യം 49,500 രൂപ അടയ്ക്കണമെന്നായിരുന്നു നിർദ്ദേശം.ഇത് അയച്ചുകൊടുത്തതൊടെ കമ്പനിയുടെ നമ്പറുകളെല്ലാം തന്നെ ബ്ലോക്ക് ആകുകയായിരുന്നു.

Signature-ad

ഇതോടെ താൻ തട്ടിപ്പിനിരയായി എന്ന് മനസ്സിലാക്കിയ യുവാവ് മാഹി പൊലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ച്‌ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത മാഹി സിഐ കെബി മനോജ് സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണം ഏറ്റെടുക്കുകും ചെയ്തു.പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. രാജസ്ഥാൻ ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പുകാരെന്ന് വ്യക്തമായിട്ടുണ്ട്.

Back to top button
error: