അന്തര്‍സംസ്ഥാന തൊഴിലാളികളെ കുറിച്ച സമഗ്ര വിവരങ്ങള്‍ അടങ്ങിയ അതിഥി ആപ്പ് ആഗസ്റ്റില്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.ഏജന്റുമാരാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. അവരില്‍ ലൈസൻസ് ഇല്ലാത്തവരുണ്ട്. എല്ലാ തൊഴിലാളികളെയും കുഴപ്പക്കാരായി കാണില്ല. പക്ഷേ, ചില കുഴപ്പക്കാര്‍ വരുന്നുണ്ട്. വരുകയും പോകുകയും ചെയ്യുന്നവരെ സംബന്ധിച്ച പരിശോധനക്ക് കൂടുതല്‍ ആലോചന നടത്തും.
നിലവില്‍ 1979ലെ അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമത്തെയാണ് ആശ്രയിക്കുന്നത്. ആ നിയമത്തില്‍ നിരവധി പരിമിതികളുണ്ടെന്നതിനാലാണ് പുതിയ നിയമം നിര്‍മിക്കാൻ ആലോചിക്കുന്നത്.നിലവിലെ നിയമപ്രകാരം കരാര്‍ മുഖേന അഞ്ചോ അതിലധികമോ പുറം തൊഴിലാളികളെ ജോലി ചെയ്യിക്കാൻ മാത്രമേ ലേബര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. ഇതു മാറ്റി ഓരോ തൊഴിലാളിയും രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമുണ്ടാക്കും. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്ബുകളിലും തൊഴില്‍ പരിസരങ്ങളിലും നേരിട്ടെത്തി അതിഥി ആപില്‍ ഓരോ തൊഴിലാളിയെയും രജിസ്റ്റര്‍ ചെയ്യിപ്പിക്കും.
മറ്റൊരു സംസ്ഥാനവും നല്‍കാത്ത നിലയിലുള്ള പരിഗണന അവര്‍ക്ക് നല്‍കുന്നുണ്ട്. ദിവസം 1000 രൂപ വരെ കൂലി കിട്ടുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ 350 രൂപ വരെയാണ് കിട്ടുന്നത്. ഇന്ത്യയില്‍തന്നെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കുന്നത് കേരളമാണ്. ആവാസ് ഇൻഷുറൻസ് കാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.