തിരുവനന്തപുരം:പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ രോഗി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.
ശാസ്താംകോട്ട സ്വദേശി സ്മിതാകുമാരിയെ മറ്റൊരു അന്തേവാസിയായ സജിത മേരിയാണ് കൊലപ്പെടുത്തിയത്.
അസഭ്യം പറഞ്ഞതിന്റെ ദേഷ്യത്തില്‍ ഉറങ്ങിക്കിടന്ന സ്മിതയെ പാത്രം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ സന്ധ്യ നല്‍കിയ മൊഴിയാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ നവംബര്‍ 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.സജിത മേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.