പാലക്കാട്: കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി വിശദീകരിച്ച് മെട്രോമാൻ ഇ.ശ്രീധരൻ.
എലിവേറ്റഡ് ട്രാക്ക് നിര്‍മ്മിക്കുന്ന സ്ഥലങ്ങളില്‍ കുറച്ച് ഭൂമി മാത്രമേ ആവശ്യമായി വരുന്നുള്ളുവെന്നും ഇ.ശ്രീധരൻ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ ഭൂവുടമകളില്‍ നിന്ന് ഭൂമി ലീസിനെടുക്കാം. 10 മീറ്റര്‍ വീതിയിലായിരിക്കും എലിവേറ്റഡ് പാതയുണ്ടാവുക. ഇരുഭാഗത്തും 5 മീറ്റര്‍ വീതം അധികമായി കാണേണ്ടതുണ്ട്. ആകെ 20 മീറ്റര്‍ വീതിയില്‍ ഭൂമി ആവശ്യമായി വരും. ഇത്രയും ഭാഗം ഭൂവുടമകളില്‍ നിന്ന് ലീസിനെടുക്കുകയും ആ ഭൂമി ഉടമസ്ഥര്‍ക്കു തന്നെ ഉപയോഗിക്കാൻ നല്‍കുകയും ചെയ്യാം.
അവിടെ കെട്ടിട നിര്‍മ്മാണം മാത്രം അനുവദിക്കില്ല. കൃഷിയുള്‍പ്പെടെ മറ്റെന്തും ഭൂവുടമകള്‍ക്കു ചെയ്യാം. ഇതിനു പുറമേ ഒരു വരുമാന മാര്‍ഗമെന്നോണം ലീസ് തുക ഉടമകള്‍ക്ക് മുടക്കമില്ലാതെ ലഭിക്കുകയും ചെയ്യും.ലീസിനെടുക്കുന്ന 20 മീറ്ററിനപ്പുറം കെട്ടിടമോ വീടോ എന്തും ഭൂവുടമകള്‍ക്ക് ഇഷ്ടത്തിനനുസരിച്ച് നിര്‍മ്മിക്കാം.തുരങ്കം കടന്നു പോകുന്ന ഭാഗത്തെ നിര്‍മ്മാണം അതിനു മുകളിലുള്ളവര്‍ക്ക് അറിയാൻ കഴിയില്ല. അതുകൊണ്ട് തന്നെ സ്ഥലം ഏറ്റെടുക്കല്‍ പ്രതിസന്ധിയാകില്ല. തിരിക്കുള്ളിടത്ത് റോഡിന് അടിയിലൂടെ തുരങ്കപാതയാണ് വിഭാവനം ചെയ്യുന്നത്-ശ്രീധരൻ പറഞ്ഞു.
ഇ ശ്രീധരൻ നല്‍കിയ റിപ്പോര്‍ട്ട് പ്രൊഫ കെവി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഇ ശ്രീധരനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.