
ചിങ്ങവനം: വീട്ടമ്മയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച് അശ്ലീലമായി സംസാരിച്ച കേസിൽ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശ്ശാല കാണികുളംകുന്നുവിള വീട്ടിൽ ഷാജി (44) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ കുറെ ദിവസങ്ങളിലായി വീട്ടമ്മയെ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.






