CareersTRENDING

ഐ-പി.ആർ.ഡി. ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

കോട്ടയം: സംസ്ഥാനസർക്കാരിന്റെ ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിനായി വിപുലമായ ഫോട്ടോ കവറേജ് നടത്തുന്നതിനായി കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നു. അപേക്ഷകർക്ക് ഡിജിറ്റൽ എസ്.എൽ.ആർ./മിറർലെസ് കാമറകൾ ഉപയോഗിച്ച് ഹൈ റസലൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുവേണം. കോട്ടയം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനൽ കേസുകളിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. ഇതുസംബന്ധിച്ച രേഖ അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നു ലഭ്യമാക്കി അഭിമുഖസമയത്ത് നൽകണം. വൈഫൈ കാമറകൾ കൈവശമുള്ളവർക്കും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടോഗ്രാഫറായും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവർക്കും മുൻഗണന.

കരാർ ഒപ്പിടുന്ന തീയതി മുതൽ 2024 മാർച്ച് 31 വരെയായിരിക്കും പാനലിന്റെ കാലാവധി. ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് എട്ടിനു വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്‌റ്റേഷൻ, കോട്ടയം എന്ന വിലാസത്തിൽ ലഭിക്കണം. തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും നൽകാം. ഇ-മെയിലിൽ അയയ്ക്കുന്നവ സ്വീകരിക്കില്ല. പേര്, വീട്ടുവിലാസം, ഏറ്റവും പുതിയ ഫോട്ടോ, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, കൈവശമുള്ള ഫോട്ടോഗ്രാഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസിൽ രേഖപ്പെടുത്തിയാണ് അപേക്ഷ തയാറാക്കേണ്ടത്.

Signature-ad

ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ (എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്/ആധാർ/തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാർഡ്/പാൻ കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/ പാസ്പോർട്ട്) പകർപ്പ്, മുൻപ് എടുത്ത അഥവാ പ്രസിദ്ധീകരിച്ച മൂന്ന് ഫോട്ടോകളുടെ പ്രിന്റ് അല്ലെങ്കിൽ അവ പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോ കോപ്പി എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേർത്ത് സ്വയംസാക്ഷ്യപ്പെടുത്തണം. അസൽ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരം കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 0481 2562558.

Back to top button
error: