IndiaNEWS

16 കാരിക്ക് ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാൻ കഴിവുണ്ട്;യുവാവിനെതിരെയുള്ള പോകസോ കേസ് റദ്ദാക്കി മേഘാലയ ഹൈക്കോടതി

ഷില്ലോങ്:ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ 16 കാരിക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാൻ കഴിവുണ്ടെന്ന് നിരീക്ഷിച്ച്‌ മേഘാലയ ഹൈക്കോടതി കാമുകനെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി.
പെണ്‍കുട്ടിയുടെ പ്രായപരിധിയിലുള്ളവരുടെ ശാരീരികവും മാനസികവുമായ വികാസം കണക്കിലെടുക്കുമ്ബോള്‍, ലൈംഗികബന്ധത്തെക്കുറിച്ച്‌ തീരുമാനങ്ങള്‍ എടുക്കാൻ ഹരജിക്കാരനും പെണ്‍കുട്ടിക്കും കഴിവുണ്ടെന്ന് അനുമാനിക്കാമെന്ന് ജസ്റ്റിസ് ഡബ്ല്യു ഡീങ്‌ദോ വിധിയില്‍ പറഞ്ഞു.
സിആര്‍പിസി 164-ാം വകുപ്പ് പ്രകാരമുള്ള മൊഴിയിലും കോടതിയില്‍ നല്‍കിയ മൊഴിയിലും തന്റെ കാമുകനാണെന്ന് പെണ്‍കുട്ടി തന്നെ വ്യക്തമായി വെളിപ്പെടുത്തിയതിനാല്‍ വിഷയം ലൈംഗികാതിക്രമമായി കാണാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Back to top button
error: