
ന്യൂഡൽഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മറ്റൊരു ടെലിക്കോം കമ്ബനിയായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്(എംടിഎൻഎല്‍) അടച്ചുപൂട്ടാൻ ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.
എംടിഎൻഎല്‍ അടച്ചുപൂട്ടാനും അതിന്റെ പ്രവര്‍ത്തനങ്ങളെയും ജീവനക്കാരെയും ബിഎസ്‌എൻഎല്ലിലേക്ക് മാറ്റാനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.വര്‍ദ്ധിച്ചുവരുന്ന കടങ്ങളും തുടര്‍ച്ചയായ നഷ്ടങ്ങളും മൂലമുള്ള സാമ്ബത്തിക പ്രതിസന്ധി എംടിഎൻഎല്ലിനെ വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
തുടര്‍ച്ചയായ നഷ്ടവും ഏകദേശം 40,000 കോടി രൂപയുടെ കടബാധ്യതയും കണക്കിലെടുക്കുമ്ബോള്‍ എംടിഎൻഎല്‍ അടച്ചുപൂട്ടുന്നതാണ് ഏറ്റവും നല്ല ഓപ്ഷനെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. “ഇത് ഏറെക്കുറെ തീരുമാനമായി. എംടിഎൻഎല്‍ അടച്ചുപൂട്ടും; പ്രവര്‍ത്തനങ്ങള്‍ ബിഎസ്‌എൻഎല്‍ ഏറ്റെടുക്കും. ബിഎസ്‌എൻഎല്‍ ഇതിനകം ഡല്‍ഹിയിലും മുംബൈയിലും പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.






