KeralaNEWS

ഐഎഎസ് തലപ്പത്ത് മാറ്റം: ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിച്ച സാഹചര്യത്തിൽ ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വി വേണുവിനെ നിയമിച്ച സാഹചര്യത്തിൽ ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. നിയമനം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിൽ ധനകാര്യ സെക്രട്ടറിയാണ് ഇദ്ദേഹം. കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയെത്തുന്ന രബീന്ദ്രകുമാർ പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറിയാകും.

ഷർമിള മേരി ജോസഫിന് സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിന്റെ അധിക ചുമതല നൽകി. മൊഹമ്മദ് ഹനീഷിന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. രബീന്ദ്രകുമാർ കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിവരുന്നത് വരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സഞ്ജയ് എം കൗൾ ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും.

Signature-ad

കെഎസ് ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നൽകി. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല ഡോ രത്തൻ യു ഖേൽക്കറിന് നൽകി. പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു ടൂറിസം വകുപ്പിന്റെ അധിക ചുമതല വഹിക്കും. ഡോ എ കൗശിഗനെ ലാന്റ് റവന്യൂ കമ്മീഷണർ സ്ഥാനത്തേക്ക് മാറ്റി. ശ്രീറാം സാംബശിവ റാവുവിന് ക്ഷീര വികസന വകുപ്പിന്റെ ചുമതല കൂടി നൽകി. ബി അബ്ദുൾ നാസറിന് സംസ്ഥാന ഹൗസിങ് ബോർഡിന്റെ കൂടി ചുമതല നൽകി. കെ ഗോപാലകൃഷ്ണന് പിന്നോക്ക വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകി. കേരള ട്രാൻസ്പോർട് പ്രൊജക്ട് ഡയറക്ടറായി പ്രേം കൃഷ്ണനെയും നിയമിച്ചു.

Back to top button
error: