IndiaNEWS

ചത്തീസ്ഗഢില്‍ വീണ്ടും ക്രൈസ്തവേട്ട; പ്രാർത്ഥനാ കൂട്ടത്തെ നൂറോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു

റായ്പൂർ: വീട്ടിൽ പ്രാർത്ഥന നടക്കവെ ക്രിസ്ത്യാനികൾക്ക് നേരെ സംഘപരിവാർ ആക്രമണം.മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ മണ്ഡലമായ പടാനിലെ അമലേശ്വര്‍ ഗ്രാമത്തില്‍ നടന്ന ക്രൈസ്തവ പ്രാര്‍ത്ഥനായോഗത്തിനിടയ്ക്കാണ് നൂറോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം.

ദന്തഡോക്ടറായ വിജയ് സാഹുവിന്റെ വീട്ടിലെ പ്രാര്‍ത്ഥന യോഗമാണ് ഞായറാഴ്ച്ച പകല്‍ ആക്രമിക്കപ്പെട്ടത്.ദണ്ഡടക്കമുള്ള ആയുധങ്ങളുമായി എത്തിയവര്‍ വീടിനുള്ളിൽ കടന്ന് ആക്രമിക്കുകയായിരുന്നു.സംഭവത്തിൽ ഏഴ് പേർക്ക് പരിക്കുണ്ട്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം ഇവർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല എന്നും ആക്ഷേപമുണ്ട്.

 

പൊലീസുകാരുടെ മുന്നില്‍വെച്ച്‌ സ്ത്രീകളടക്കമുള്ളവരെ ബജ്റംഗ്ദളുകാര്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഇതിനിടെ അനുമതിയില്ലാതെ സംഘം ചേര്‍ന്നുവെന്ന് കാട്ടി ഡോക്ടർ വിജയ് സാഹു, ഭാര്യ പ്രീതി സാഹു (30) അടക്കം ഇരുപതോളം വിശ്വാസികളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
 .

Back to top button
error: