“‘പുലർച്ചെ നാല് മണിക്ക് റോഡരുകിൽ പരിക്കേറ്റ് കിടക്കുകയാണ് ആശുപത്രിയിൽ എത്തിക്കണം സഹായിക്കണം എന്ന് പറഞ്ഞ് ഒരാൾ പോലീസിനെ അറിയിക്കുന്നു.രാത്രി ഡ്യൂട്ടിയിലുള്ള പോലീസ് ഉടനെ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിക്കുന്നു..
ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നല്കുന്നതിനിടയിൽ ഇയാൾ പെട്ടെന്ന് പ്രകോപിതനായി അക്രമാസക്തനാകുന്നു. അവിടെയുണ്ടായിരുന്ന പോലീസുകാരെയും കണ്ണിൽ കണ്ടവരെയും ആക്രമിക്കുന്നു.ആദ്യം ഒരു പോലീസുകാരനെ തലക്ക് കുത്തുന്നു. പിന്നീട് ചികിത്സിച്ച യുവ ഡോക്ടറെ മാരകമായി കുത്തി.
ഹോസ്പിറ്റലിൽ കൊണ്ടുവന്നയാൾ ഏതെങ്കിലും കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയല്ല.രാത്രി വഴിയരികിൽ പരിക്കേറ്റ് കിടന്നയാളാണ്.
കൂടാതെ ഒരു സർക്കാർ സ്കൂൾ അധ്യാപകനുമാണ്.
ഇയാൾ ആദ്യം ആക്രമിച്ചത് ഇയാളെ ആശുപത്രിയിലെത്തിച്ച പോലീസുകാരെയാണ്.അതിൽ ഒരു പോലീസുകാരന് തലക്കാണ് കുത്തേറ്റത്.അയാൾ ഗുരുതരാവസ്ഥയിലാണ്..
പക്ഷെ, മാധ്യമങ്ങൾ മുഴുവനും ആശുപത്രിയിൽ കൊണ്ടുവന്നയാൾ പ്രതിയെന്ന് പറയുന്നു. അയാളെ വിലങ്ങു വയ്ക്കാതെ അലംഭാവം കാണിച്ചു എന്ന് പറയുന്നു.പോലീസിൻ്റെ അനാസ്ഥയാണ് ഡോക്ടർ കൊല്ലപ്പെടാൻ കാരണം എന്ന് പറയുന്നു.എല്ലാവരും അങ്ങനെ തന്നെ, രാഷട്രീയ നേതൃത്വങ്ങൾ വരെ, പോലീസിന് എതിരെ അത് ആരോപണമായി ഏറ്റെടുക്കുന്നു.
കുറ്റവാളികൾക്കും ലഹരിക്കടിമപ്പെട്ടവർക്കും അമിതമായ മനുഷ്യാവകാശങ്ങൾ ഉദ്ഘോഷിക്കുന്നവർ ഇതിനൊക്കെ ഒരു പ്രതിവിധി നിർദ്ദേശിക്കേണ്ടതാണ്..”