IndiaNEWS

ബസ് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം

ഗാന്ധിനഗർ: ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം.
ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം.ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (GSRTC) ബസാണ് അപകടത്തിൽപ്പെട്ടത്.അഞ്ചുപേർ ‍മരിക്കുകയും മറ്റ് അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഗുജറാത്തിലെ ഗാന്ധിനഗറിലെ കലോല്‍ പ്രദേശത്തെ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരാണ് മരിച്ചത്.ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ പോവുന്നതിനിടെയായിരുന്നു അപകടം.

Back to top button
error: