KeralaNEWS

അബദ്ധത്തില്‍ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

കൊല്ലം: അബദ്ധത്തില്‍ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. പത്തനാപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്തിനാണ്(27) പരിക്കേറ്റത്.
തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു.കാല്‍മുട്ടിലാണ് വെടിയുണ്ട തുളച്ചു കയറിയത്. ഇദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: