കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പരിചയക്കാരികളായ യുവതികള്‍ക്ക് അയക്കുന്നതായിരുന്നു ഇയാളുടെ ഹോബി. ഇയാളുടെ ഫോണില്‍ നിന്ന് കുട്ടികളുടെ മുന്നൂറോളം വിഡിയോകളും നൂറ്റിഎണ്‍പതോളം ചിത്രങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹൈദരാബാദിലെ സ്വകാര്യ സ്കൂളില്‍ നഴ്സറി വിഭാഗം അധ്യാപകനായി ജോലിചെയ്തുവരികയായിരുന്ന ജോജു ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഇത്തരത്തിൽ പകര്‍ത്തി മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. ഇയാളുടെ സഹപാഠിയായിരുന്ന യുവതിക്കും അമ്മയ്ക്കും ദൃശ്യങ്ങള്‍ അയച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.സഹപാഠിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍നിന്ന് കണ്ടെത്തിയത്.മറ്റ് ധാരാളം യുവതികള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
നെടുങ്കണ്ടം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.