ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകം. വിദ്യാർഥിനിയെ പട്ടാപ്പകൽ വഴിയിൽ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. ജലാവുനിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ എത്തിയ രണ്ടുപേർ ചേർന്നാണ് വെടിവെച്ചു കൊല്ലപ്പെടുത്തിയത്. 22 വയസുള്ള രോഷ്നി അഹിർവർ എന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി ഭരണത്തിൽ ഉത്തർപ്രദേശിലെ ക്രമസമാധാനം പൂർണമായും തകർന്നു എന്ന് സമാജ് വാദി പാർട്ടി അഭിപ്രായപ്പെട്ടു. വ്യാജ ഏറ്റുമുട്ടൽ കൊല നടത്തുന്ന സർക്കാർ യഥാർത്ഥ കുറ്റവാളികൾക്കെതിരെ എന്ന് നടപടി സ്വീകരിക്കുമെന്നും സമാജ് വാദി പാർട്ടി ചോദിച്ചു.