KeralaNEWS

തീപിടുത്തത്തിനിട രക്ഷാപ്രവര്‍ത്തനം; വയോധികന്‍ വെന്തുമരിച്ചു

പാലക്കാട്: പറളി കമ്പ മാരിയമ്മന്‍ കോവിലിന് സമീപത്തായി വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തം. രക്ഷാപ്രവര്‍ത്തനത്തിനിടെ വയോധികന്‍ തീയിലകപ്പെട്ട് വെന്തു മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. കമ്പ നീലിക്കാട് കക്കോട്ടുപീടികയില്‍ അബ്ദുള്‍ റഹിമാനാ(70)ണ് മരിച്ചത്.

തീ പടര്‍ന്നു പിടിക്കുന്നത് കണ്ട് കെടുത്താനുള്ള ശ്രമം നടത്തുന്നതിനിടെ അബ്ദുള്‍ റഹിമാന്റെ ശരീരത്തിലേക്കും തീപടരുകയായിരുന്നു. ഇത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. തീ പടര്‍ന്നു പിടിക്കുന്ന വിവരമറിയിച്ച് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി തീ പൂര്‍ണ്ണമായും അണച്ച ശേഷമാണ് വയോധികന്റെ മൃതദേഹം കാണുന്നത്. വയോധികന്‍ തീയണക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

Signature-ad

പറളി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ ഷഹാനയുടെ പിതാവാണ് അബ്ദുള്‍ റഹിമാന്‍. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പോലീസ് നടപടികള്‍ക്ക് ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വച്ച് പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യ: ജെറീന. മക്കള്‍: രഹ്ന, ഷഹ്ന ഷെഫീഖ്. കബറടക്കം കമ്പ – വള്ളിക്കോട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍വച്ച് നടക്കും.

 

 

 

Back to top button
error: