KeralaNEWS

ഒടുവിൽ സർക്കാരിന് വഴങ്ങി ഗവർണർ; കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ നിയമിച്ചു

തിരുവനന്തപുരം: കുസാറ്റ് വിസി നിയമനത്തിൽ സർക്കാർ ശുപാർശ അംഗീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ ഗവർണർ നിയമിച്ചു. ഡോ. കെ എൻ മധുസൂദനൻ വിസി സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയതോടെയാണ് നിയമനം. കുസാറ്റ് പ്രൊ വിസിയായിരുന്നു ഡോ. പി ജി ശങ്കരൻ. കുസാറ്റ് വിസിക്കായി ഒറ്റ പേര് മാത്രമാണ് സർക്കാർ ശുപാർശ ചെയ്തിരുന്നത്.

നേരത്തെ ഗവർണർ രാജിവയ്ക്കാൻ ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ കുസാറ്റ് വിസിയും ഉൾപ്പെട്ടിരുന്നു. കോടതി വിധി അനുകൂലമായതോടെയാണ് ഡോ. കെ എൻ മധുസൂദനൻ വിസി സ്ഥാനത്ത് തുടർന്നത്. ഇദ്ദേഹത്തിന്റെ കാലാവധി പൂർത്തിയായതിന് ശേഷം, സർക്കാർ ശുപാർശ ഗവർണർ അംഗീകരിക്കുമോ എന്ന് ചോദ്യമുയർന്നിരുന്നു. കെടിയു വിസി നിയമനത്തിന് സമാനമായി ഗവർണർ സ്വന്തം നിലക്ക് നിയമനം നടത്തുമോ എന്നും അഭ്യൂഹമുയർന്നിരുന്നു. എന്നാൽ സർക്കാർ നൽകിയ ശുപാർശ ഗവർണർ അതേപടി അംഗീകരിക്കുകയായിരുന്നു.

Back to top button
error: