LocalNEWS

കോട്ടയം രാമപുരത്ത് കാറും സ്‌കൂടറും കൂട്ടിയിടിച്ച്‌ ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം

കോട്ടയം:രാമപുരത്ത് കാറും സ്‌കൂടറും കൂട്ടിയിടിച്ച്‌ ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം.ഇടിയനാല്‍ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്മിത (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് പാലാ – തൊടുപുഴ ഹൈവേയില്‍ മാനത്തൂരില്‍ നിന്ന് ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജംങ്ഷനിലാണ് അപകടം.

സ്‌കൂടര്‍ ഓടിച്ചിരുന്ന സജുവിനെ (48) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മകന്‍ ഇവാന്‍ (10) തെറിച്ചു റോഡിലേക്കുവീണ് മറ്റൊരു വാഹനത്തിന്റെ അടിയില്‍പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

 

Signature-ad

ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന സജുവും സ്മിതയും ഏതാനും മാസം മുന്‍പാണ് നാട്ടിലെത്തിയത്.

Back to top button
error: