KeralaNEWS

മതം അധികാരത്തിന്‍റെ ചവിട്ടുപടിയായി കരുതുന്നവര്‍ക്ക് എന്ത് മതേതരത്വം: കെ സുധാകരൻ

തിരുവനന്തപുരം:മതം അധികാരത്തിന്‍റെ ചവിട്ടുപടിയായി കരുതുന്നവര്‍ക്ക് എന്ത് മതേതരത്വം എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.മതവും രാഷ്ട്രീയവും ബിജെപി കൂട്ടിക്കലര്‍ത്തുകയാണെന്നും സുധാകരൻ പറഞ്ഞു.
 മദര്‍ തെരേസയുടെ ഭാരതരത്ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ബിജെപി. ചിലരോടൊപ്പം ചിലരുടെ വികസനം എന്ന മുദ്രവാക്യമാണ് ബിജെപി നടപ്പാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ സുധാകരന്‍, എന്തുകൊണ്ട് മൈത്രീ സന്ദര്‍ശനത്തില്‍ നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കിയതെന്നും ചോദിച്ചു.
പിണറായിയെ കേന്ദ്ര ഏജന്‍സികള്‍ തൊടില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യപ്രതിയാകേണ്ടയാളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നു. കൊടകര കുഴല്‍പ്പണക്കേസ് ഒത്തുതീര്‍പ്പാക്കി. പ്രധാനമന്ത്രിക്ക് ചുവപ്പുപരവതാനി വിരിക്കുമ്ബോള്‍ ബിജെപി സിപിഎം ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

Back to top button
error: