“നിരനിരയായി വച്ചിരിക്കുന്നത് ഇന്ത്യാ രാജ്യത്തിന് കിട്ടിയ ഏതെങ്കിലും മെഡലുകൾ അല്ല.പുൽവാമയിൽ കൊലചെയ്യപ്പെട്ട 40 ഓളം ധീര ജവാന്മാരുടെ മൃതദേഹങ്ങളാണ്. ബിജെപി നേതാവും മുൻ ജമ്മു കാശ്മീർ ഗവർണറുമായ #സത്യപാൽ_മാലിക്കിന്റെ #വെളിപ്പെടുത്തലുകൾ കൂടുതൽ
ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.ഉത്തര്‍പ് രദേശില് മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇനിയും എൻകൗണ്ടറുകൾ ഉണ്ടാവും”
പുൽവാമ ഭീകരാക്രമണം കേന്ദ്രസർക്കാരിന്റെ വീഴ്ചയാണെന്നും ഇത് മറച്ചുവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടെന്നും ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ ഇന്ത്യയുടെ ഇന്നത്തെ വികൃതമുഖമാണ് വെളിപ്പെടുത്തുന്നത്.സര്‍ക്കാരിനും ബിജെപിക്കും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ പുല്‍വാമ ഭീകരാക്രമണത്തെ ഉപയോഗിച്ചെന്നും പരുക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചുവെന്നുമാണ് അദ്ദേഹം പറയുന്നത്.
പുൽവാമയിലെ സെൻട്രൽ റിസർവ് പോലീസ് സേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം സിആർപിഎഫിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും വീഴ്ചയാണെന്നാണ് മാലിക് വെളിപ്പെടുത്തുന്നത്.അന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങായിരുന്നു. പരുക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചുവെന്നും മാലിക് ആരോപിച്ചു.
സംഭവത്തിന് തൊട്ടുപിന്നാലെ കോർബറ്റ് പാർക്കിന് പുറത്ത് വെച്ച് പ്രധാനമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഈ വീഴ്ചകളെല്ലാം നേരിട്ട് ചൂണ്ടിക്കാട്ടിയെന്നും എന്നാല്‍ ഇക്കാര്യം ആരോടും പറയരുതെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മാലിക് പറയുന്നു. അതിനെക്കുറിച്ച് സംസാരിക്കരുതെന്നാണ് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പാക്കിസ്താന് മേൽ കുറ്റം ചുമത്തി സർക്കാരിനും ബിജെപിക്കും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യമെന്നും മാലിക് പറഞ്ഞു.
300 കിലോഗ്രാം ആർഡിഎക്‌സ് സ്‌ഫോടക വസ്തുക്കളുമായി പാക്കിസ്താനില്‍ നിന്നെത്തിയ കാർ ആരും അറിയാതെ ജമ്മു കശ്മീരിലെ റോഡുകളിലും ഗ്രാമങ്ങളിലും 10-15 ദിവസത്തോളം ചുറ്റിക്കറങ്ങി എന്നത് ഇന്റലിജൻസ് വിഭാഗത്തിന്റെ അതിഗുരുതരമായ പരാജയമാണെന്നും മാലിക് പറഞ്ഞു.എന്നാൽ ഇതും സംശയത്തിന്റെ നിഴലിൽ തന്നെയാണ്.