KeralaNEWS

മുഹമ്മദ് കൗസൽ ഇത്തവണയും നോമ്പ് തുറക്കുന്നത് ബിഷപ്പ് ഹൗസിൽ, ഒപ്പം മെത്രാപ്പൊലീത്തയും

തിരുവനന്തപുരം: 23 വർഷമായി മുഹമ്മദ് കൗസൽ നോമ്പ് തുറക്കുന്നത് ബിഷപ്പ് ഹൗസിൽ.ഇത്തവണയും അതിന് മാറ്റമില്ല. 23 കൊല്ലമായി തന്റെ സഹായിയായി കൂടെയുള്ള മുഹമ്മദ് കൗസലിന് പ്രാർത്ഥിക്കാനും നോമ്പെടുക്കാനും ബിഷപ്പ് ഹൗസിൽ തന്നെ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് മാർത്തോമ്മാ സഭയിലെ മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ബർന്നബാസ് ആണ്. നോമ്പില്ലെങ്കിലും മെത്രാപ്പൊലീത്തയും മുഹമ്മദ് കൗസലിനൊപ്പം എല്ലാ ദിവസവും നോമ്പ് തുറയിൽ പങ്കെടുക്കും.

 

”അദ്ദേഹം വളരെ കൃത്യമായി മുസ്ലിം മത വിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കുന്ന ഒരാളാണ്. പ്രാർത്ഥനകളും ചടങ്ങുകളുമെല്ലാം ഒരു മുടക്കവും കൂടാതെ നടത്തുന്നുമുണ്ട്.അത് ബിഷപ്പ് ഹൗസിലും തുടരുന്നു,അത്രമാത്രം.തന്നെയുമല്ല അദ്ദേഹം അരമനയുടെ ഭാഗവുമാണ്.അതുകൊണ്ട് പ്രാർത്ഥനയ്ക്കായുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളാനാകുമ്പോഴാണ് മതത്തിന്റെ അർഥവും പൊരുളും മനസിലാകുന്നത്”- മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ബർന്നബാസ് പറഞ്ഞു.

 

 

മുഹമ്മദിന്റെ ദൈവിക വിശ്വാസം മാതൃകാപരമെന്നാണ് ബിഷപ്പ് ഹൗസിലെ മറ്റുള്ളവരുടെയും പക്ഷം. ക്രൈസ്തവ പുരോഹിതർക്കൊപ്പം സഹായിയായി നിൽക്കുമ്പോഴും സ്വന്തം മതാചാരം തടസ്സം കൂടാതെ തുടരാനാകുന്നതിൽ സന്തോഷമുണ്ടെന്ന് മുഹമ്മദ് കൗസലും പറഞ്ഞു.ബംഗാൾ സ്വദേശിയാണ് മുഹമ്മദ് കൗസൽ.

Back to top button
error: