KeralaNEWS

ശബരിമല നട നാളെ തുറക്കും; തിങ്കളാഴ്ച കൊടിയേറ്റ്, വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി

പത്തനംതിട്ട: ശബരിമല ക്ഷേത്രനട നാളെ തുറക്കും. പത്തു ദിവസത്തെ ഉത്സവത്തിനായാണ് ഞായറാഴ്ച വൈകിട്ട് നട തുറക്കുക. തിങ്കളാഴ്ച കൊടിയേറ്റ് നടക്കും. രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക.

വൈകിട്ട് മുളപൂജ നടക്കും. 29 മുതല്‍ പള്ളിവേട്ട ദിനമായ ഏപ്രില്‍ നാലു വരെ എല്ലാ ദിവസവും ഉത്സവബലിയുണ്ടാകും. 31 മുതല്‍ ഏപ്രില്‍ നാലുവരെ വിളക്കിനെഴുന്നള്ളിപ്പും നടക്കും. ഏപ്രില്‍ അഞ്ചിന് പമ്പയില്‍ ആറാട്ട്. ഈ സമയം ഭക്തര്‍ക്ക് പറവെക്കാം.

Signature-ad

നടി നാളെ തുറക്കുന്നതോടെ ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി നിലയ്ക്കലിലും പമ്പയിലും ദേവസ്വം ബോര്‍ഡിന്റെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. വിവിധയിടങ്ങളില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകളുമുണ്ടാകും. നിലയ്ക്കല്‍- പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസിനായും ബസുകളെത്തും.

 

 

Back to top button
error: