NEWSReligion

മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു

ചങ്ങനാശ്ശേരി:ചങ്ങനാശ്ശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു.സംസ്‌കാരച്ചടങ്ങുകൾ ബുധനാഴ്ച നടക്കും.
ഒന്നാംഘട്ടശുശ്രൂഷകൾ ഇന്ന്  അരമന ചാപ്പലിൽ മാർ ജോസഫ്‌ പെരുന്തോട്ടത്തിന്റെ കാർമികത്വത്തിൽ നടക്കും.സെയ്‌ന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലെ മർത്തമറിയം കബറിടപ്പള്ളിയിൽ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ കബറിടത്തിന്‌ സമീപത്താണ് മാർ ജോസഫ് പവ്വത്തിലിന്റെ അന്ത്യവിശ്രമസ്ഥലം.
രാവിലെ ഏഴ് മണിക്ക് രൂപതാ ആസ്ഥാനത്ത് ഭൗതിക ശരീരം എത്തിച്ചു. തുടർന്ന് പ്രത്യേക പ്രാത്ഥനകൾ നടത്തി.വിലാപയാത്രയായിട്ടാണ് സെൻട്രൽ ജംഗ്ഷൻ വഴി മെത്രാപ്പോലീത്തൻ പള്ളിയിലേയ്ക്ക് കൊണ്ടു പോകുന്നത്.ബുധനാഴ്ച രാവിലെ പത്ത് വരെ മെത്രാപ്പോലീത്തൻ പള്ളിയിൽ ഭൗതിക ശരീരം പൊതു ദർശനത്തിന് വെയ്ക്കും.ശേഷം ശവസംസ്കാര ചടങ്ങുകൾ ആരംഭിക്കും.ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.
മാർച്ച് 18ന് ഉച്ചയ്ക്ക് 1.30-തോടെ സെന്റ് തോമസ് ചെത്തിപ്പുഴ ആശുപത്രിയിലായിരുന്നു മാർ ജോസഫ് പൗവ്വത്തിലിന്റെ അന്ത്യം. വാർദ്ധക്യ സഹചമായ അസുഖത്തേ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
വിശ്വാസം രാഷ്ട്രീയം വിദ്യാഭ്യാസ മേഖലകളിൽ സഭ വെല്ലുവിളി നേരിട്ടപ്പോൾ പ്രതിരോധ ശബ്ദമായിരുന്നു മാർ ജോസഫ് പവ്വത്തിൽ. അധികാര ചിഹ്നങ്ങളേക്കാൾ ആദർശപരമായ നിലപാടുകളെെ മുറുകെ പിടിച്ചുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റേത്.സമകാലിക കേരള കത്തോലിക്കാസഭാ ചരിത്രത്തിലെ ഏറ്റവും കരുത്തനായ വ്യക്തിത്വമാണ് വിടപറഞ്ഞത്.

Back to top button
error: