
ജിദ്ദ: മലപ്പുറം ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ(56) ജിദ്ദയിൽ നിര്യാതനായി. അസുഖബാധിതനായി കിങ് ഫഹദ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം.
ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: യാസർ അറഫാത്ത്, മുഹമ്മദ് റാഫി, മിഖ്ദാദ്.