ചെന്നൈ: മുതിര്‍ന്ന തമിഴ് ഹാസ്യ നടന്‍ മയില്‍സാമി (57) അന്തരിച്ചു. ഞായര്‍ പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്തരിച്ചു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നടനും നിര്‍മാതാവുമായ കെ.ഭാഗ്യരാജിന്റെ ‘ധവണി കനവുകള്‍’ എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ധൂല്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നെഞ്ചുകു നീതി, വീട്ടിലെ വിശേഷം, ദി ലെജന്‍ഡ് എന്നിവയാണ് അടുത്തിടെ അഭിനയിച്ച ചിത്രങ്ങള്‍.
‘കണ്‍കളെ കൈത് സെയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. 39 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഇരുന്നൂറിലധികം സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. സ്റ്റേജ് പെര്‍ഫോമര്‍, സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍, ടിവി അവതാരകന്‍, നാടക നടന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മയില്‍സാമി, സണ്‍ ടിവിയിലെ ‘അസതപോവത് യാര്’ എന്ന പരിപാടിയില്‍ വിധികര്‍ത്താവായിരുന്നു.