KeralaNEWS

വയനാട്ടില്‍ നടുറോഡില്‍ കടുവ; പരുക്കേറ്റതായി സംശയം, പിടികൂടാന്‍ വനപാലകര്‍

കല്‍പ്പറ്റ: വയനാട് വാകേരി ഗാന്ധിനഗറില്‍ ജനവാസകേന്ദ്രത്തില്‍ കടുവ ഇറങ്ങിയതില്‍ ജനങ്ങള്‍ ഭീതിയില്‍. കടുവയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സംശയം. റോഡില്‍ കിടക്കുന്ന കടുവയെ പിടികൂടാന്‍ വനപാലക സംഘം എത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കടുവയെ നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സ്വകാര്യ തോട്ടത്തില്‍ കടുവ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 50ലേറെ വരുന്ന വനപാലക സംഘത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. നാട്ടുകാരെ പ്രദേശത്ത് നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കടുവയെ പിടികൂടാനുള്ള ശ്രമം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

ഒരുമാസം മുന്‍പ് കൃഷ്ണഗിരിയിലും അമ്പലവയലിലും ഇറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടിയിരുന്നു. എന്നാല്‍ വയനാടിന്റെ വിവിധ മേഖലകളില്‍ ഭീതി പരത്തി വീണ്ടും കടുവ ഇറങ്ങിയിരിക്കുകയാണ്.

Back to top button
error: