CrimeNEWS

ഭര്‍ത്താവും കുഞ്ഞും മരിക്കാതിരിക്കാന്‍ നഗ്‌നപൂജ നടത്തണം, ‘ജ്യോതിഷി’ക്ക് കൈമാറിയ നഗ്‌ന ചിത്രങ്ങള്‍ വൈറല്‍; പരാതിയുമായി യുവതി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ യുവതികളുടെ നഗ്‌ന ചിത്രങ്ങള്‍ തട്ടിയെടുത്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കള്ളിക്കാട് മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷ് (37) ആണ് പിടിയിലായത്. നെയ്യാര്‍ ഡാം സ്വദേശിനിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജ്യോതിഷിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ യുവതികളുടെ നഗ്‌ന ചിത്രങ്ങള്‍ തട്ടിയെടുത്തത്. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി, യുവതികളുമായി സൗഹൃദം സ്ഥാപിച്ചശേഷം കുടുംബ പ്രശ്‌നങ്ങള്‍ മാറ്റാമെന്ന് പറഞ്ഞായിരുന്നു ചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നത്.

Signature-ad

നെയ്യാര്‍ ഡാം സ്വദേശിനിയോട് ഭര്‍ത്താവും കുഞ്ഞും മരണപ്പെട്ടുപോകാന്‍ സാദ്ധ്യതയുണ്ടെന്നും നഗ്‌നപൂജ നടത്തണമെന്നും പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരി നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രതിയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തന്റെ ചിത്രങ്ങള്‍ പല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Back to top button
error: