കാസര്‍ഗോഡ്: കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടയെ സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് പോലീസ് പിടികൂടി. കാസര്‍ഗോഡ് അമ്പലത്തറ സ്വദേശി ബി. റംഷീദിനെ ആണ് പടന്നക്കാട് ദേശീയപാതയില്‍ പോലീസ് വളഞ്ഞിട്ട് പിടികൂടിയത്.
ഉത്തരവ് ലംഘിച്ച് ഇയാള്‍ ജില്ലയിലെത്തിയതായിരുന്നു. ഇയാളുടെ സുഹൃത്ത് സുബൈറും പിടിയിലായിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും 1.88 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ട്.
വാഹനപരിശോധനയ്ക്കിടെ ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ചേസ് ചെയ്ത് ഇവരെ കീഴ്പ്പെടുത്തിയത്. അടിപിടി, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ റംഷീദിനെ കാപ്പ ചുമത്തി നാടു കടത്തിയതാണ്.