ഗർഭപാത്രം നീക്കം ചെയ്യാൻ 5000 രൂപാ കൈക്കൂലി വാങ്ങിയ ഡോക്ടറെ തൊടുപുഴയിൽ വിജിലൻസ് പിടികൂടി,
ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായാ രാജൻ എന്ന കൈക്കൂലിക്കാരിയെയാണ് വിജിലൻസ് തന്ത്രപൂർവ്വം കുടുക്കിയത്
യുവതിയുടെ ഗർഭപാത്രത്തിനു അസുഖമായി സമീപിച്ചപ്പോൾ തന്നെ ആദ്യപടിയായി 500 രൂപാ ഫീസ് ചോദിച്ചു വാങ്ങിയിരുന്നു. തുടർന്ന് ഗർഭപാത്രം നീക്കം ചെയ്ത് കഴിഞ്ഞ് അതിൻ്റെ ഫീസായി 5000 രൂപാ വേണമെന്ന് ആവശ്യപ്പെട്ടു. ഉടനെ ഇവരുടെ ഭർത്താവ് വിജിലൻസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. ഇതിൻ പ്രകാരം വിജിലൻസ് നൽകിയ 5000 രൂപയുമായി ഡോക്ടറുടെ വീട്ടിലെത്തിയ യുവതി രൂപാ നൽകി. മറഞ്ഞിരുന്ന വിജിലൻസ് ഉദ്യേഗസ്ഥരെത്തി ആ സമയം പിടികൂടുകയുമായിരുന്നു.
കോട്ടയം വിജിലൻസ് എസ് പി, വി ജി വിനോദ് കുമാറിന്റെ നിർദ്ദേശ പ്രകാരം ഇടുക്കി വിജിലൻസ് ഡി വൈ എസ് പി ഷാജി ജോസും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.