KeralaNEWS

പറശിനിക്കടവിൽ വികസനങ്ങളുടെ സൂര്യോദയം, അടുത്ത മാസം മുതൽ പ്രവർത്തനം തുടങ്ങും പുഴയിൽ ഒഴുകുന്ന ഭക്ഷണശാല

 ഉത്തരകേരളത്തിലെ ഏറ്റവും പ്രധാന തീർത്ഥാടന കേന്ദ്രമാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം. കണ്ണൂർ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ‌, വളപട്ടണം നദിക്കരയിലാണ് തീയ്യർ ഊരായിമ ഉള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തീർത്ഥാടന ടൂറിസത്തിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് വൻ വികസനമാണ് പറശിനിക്കടവിൽ നടപ്പാക്കി കൊണ്ടിരിക്കുന്നത്.

പറശിനിക്കടവ് പുഴയിൽ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഒഴുകുന്ന ഭക്ഷണശാല ഒരുങ്ങുന്നു. സ്വദേശാഭിമാൻ ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒഴുകുന്ന ഭക്ഷണശാലയും കരകൗശല വസ്തുക്കളുടെ വിൽപ്പന ശാലയും ഇവിടെ നിർമ്മിക്കുന്നത്.

3000 സ്ക്വയർ ഫീറ്റ് വീതമാണ് ഇവ രണ്ടിന്റെയും ഉപരിതല വിസ്തീർണ്ണം. നികുതിയുൾപ്പെടെ 1.90 കോടിയോളം രൂപയാണ് ഇവ ഓരോന്നിനുമുള്ള നിർമ്മാണ ചെലവ്. പറശിനിക്കടവ് ബോട്ട് ജെട്ടിക്കു സമീപത്തായാണ് ഭക്ഷണശാലയും വിൽപ്പനശാലയും സ്ഥാപിക്കുന്നത്. ലൈഫ് ജാക്കറ്റ്, ഫയർ എക്യുപ്മെന്റ് തുടങ്ങി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഇതിൽ ഉണ്ടാകും ഇതിന്റെ നിർമാണം പൊതു മേഖലാ സ്ഥാപനമായ കെല്ലിനെയാണ് ചുമതലപ്പെടുത്തിയത്. ഡിസംബർ അവസാനത്തോടെ നിർമാണം പൂർത്തിയാക്കി ജനുവരിയിൽ ഭക്ഷണശാല തുറന്നുകൊടുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.

നിർമ്മാണം ഇങ്ങനെ: ഹൈ ഡെൻസിറ്റി പോളി എത്തിലിൻ കൊണ്ട് നിർമ്മിച്ച 1100 വീതം ക്യൂബുകൾ ഉപയോഗിച്ച് ജലോപരിതലത്തിൽ തറ ഭാഗം നിർമ്മിച്ചു കഴിഞ്ഞു. വായുനിറഞ്ഞ എത്തിലിൻ അറകൾക്ക് മുകളിൽ അലൂമിനിയം ചെക്ക് ഗാർഡ് സ്ഥാപിച്ച ശേഷം പരവതാനി വിരിച്ച് മനോഹരമാക്കും. പോളി കാർബൺ, സ്റ്റീൽ എന്നിവ ഉപയോഗിച്ചുള്ള മേൽക്കൂര നിർമ്മാണം നടന്നു വരികയാണ്.

കരയിൽ നിന്ന് 10 മീറ്റർ അകലത്തിലാണ് ഒഴുകുന്ന ഭക്ഷണശാല സ്ഥിതി ചെയ്യുക. അടുക്കള, ഡൈനിംഗ് ഹാൾ, ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കാനുള്ള സ്ഥലം എന്നിവ ഒരുക്കും. പുഴയിലേക്ക് ഒരു തരത്തിലും ആളുകളോ മറ്റ് സാധനങ്ങളോ വീഴാത്ത രീതിയിലാണ് നിർമ്മാണം.

Back to top button
error: