CrimeNEWS

മൊബൈല്‍ മോഷണം ആരോപിച്ച് യുവാവിനെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു, പോസ്റ്റില്‍ തലയിടിച്ച് മരണം

ലഖ്നൗ: മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാവിനെ തല്ലിച്ചതച്ച ശേഷം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടുകൊന്നു. അയോധ്യ-ഡല്‍ഹി എക്സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഷാജഹാന്‍പുരിലെ തില്‍ഹാര്‍ റെയില്‍വേ സ്റ്റേഷനുസമീപം ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചാണ് യുവാവ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

യുവാവിനെ ട്രെയിനിലെ യാത്രക്കാര്‍ നിര്‍ദയം മര്‍ദിക്കുന്നതിന്റേയും പരിഹസിച്ച് ചിരിക്കുന്നതിന്റേയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ മുഖ്യപ്രതിയായ നരേന്ദ്ര ദുബേ(40)യെ അറസ്റ്റ് ചെയ്തു. കരഞ്ഞപേക്ഷിക്കുന്ന യുവാവിനെ ഇയാള്‍ ശകാരിക്കുന്നതും കമ്പാര്‍ട്മെന്റില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ കാണാം.

Signature-ad

ഷാജഹാന്‍പുര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുവെച്ച് തന്റെ ഫോണ്‍ നഷ്ടപ്പെട്ടതായി ഒരു യാത്രക്കാരി പോലീസിന് പരാതി നല്‍കിയിരുന്നു. ലഖ്നൗവില്‍ നിന്ന് ട്രെയിനില്‍ കയറിയ യുവാവിന്റെ പക്കല്‍ നിന്ന് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്തിയതോടെയാണ് യാത്രക്കാര്‍ പ്രകോപിതരായതെന്ന് പോലീസ് പറയുന്നു. അരമണിക്കൂറോളം യുവാവിനെ തല്ലിച്ചതച്ച ശേഷമാണ് പുറത്തേക്ക് തള്ളിയിട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

 

Back to top button
error: