CrimeNEWS

ഇരിങ്ങാലക്കുട ഐസ്‌ക്രീം പീഡനം: ഓണ്‍ലൈന്‍ ഡെലിവറിക്കെത്തി യുവതിയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി 90 ലക്ഷം കവര്‍ന്നു

തൃശൂര്‍: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം വീട്ടിലെത്തിച്ച് നല്‍കുന്നതിനിടെ യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി 90 ലക്ഷം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ കീഴൂര്‍ സ്വദേശി നിയാസ് (28) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇരിങ്ങാലക്കുടയിലെ ഐസ്‌ക്രീം പാര്‍ലര്‍ ജീവനക്കാരനാണ് പ്രതി. ഇവിടെനിന്നും യുവതി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം വീട്ടിലെത്തിച്ച് നല്‍കുന്നതിനിടെയായിരുന്നു പീഡനം. ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പീഡന വിവരം ഭര്‍ത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Signature-ad

പല തവണ ഭീഷണി തുടര്‍ന്നു. യുവതിയില്‍ നിന്നും 90 ലക്ഷം രൂപ പ്രതി തട്ടിയെടുത്തു. സ്വര്‍ണവും സ്ഥലവും പണയപ്പെടുത്തിയാണ് യുവതി പണം നല്‍കിയത്. ഒടുവില്‍ സഹികെട്ട യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി നിയാസിനെതിരേ സമാന കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

 

 

Back to top button
error: