കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്നേകാൽ കിലോ സ്വർണം പിടികൂടി. മലപ്പുറം സ്വദേശികളായ സാദിക്, അഹമ്മദ്, കോഴിക്കോട് സ്വദേശി റിയാസ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ക്യാപ്സൂളൂകളുടെ രൂപത്തിൽ ആണ് ശരീരത്തിൽ സ്വർണം ഒളിപ്പിച്ചത്. 1. 28 കോടി രൂപ വില വരുന്നതാണ് സ്വർണം.
എയർ ഇൻറലിജൻസ് യൂണിറ്റും കസ്റ്റംസ് സ്പെഷ്യൽ ഇൻറലിജെൻസും ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സ്വർണം പിടികൂടിയത്. അതേസമയം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 75 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ഒന്നര കിലോയോളം സ്വർണമാണ് പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശി ജോമോൻ ജെയിംസ്, കാസർഗോഡ് സ്വദേശി ഷറഫുദ്ദീൻ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.