KeralaNEWS

മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കന്‍ ആക്രമിച്ചു

കോട്ടയം മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കന്‍ ആക്രമിച്ചു. വേലനിലം വാര്‍ഡ് അംഗം ജോമി തോമസിനാണ് കുറുക്കന്റെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റത്. രാവിലെ റബ്ബര്‍ വെട്ടാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.

ജോമിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറുക്കന് പേവിഷബാധയുണ്ടെന്ന് സംശയമുണ്ട്.

 

Back to top button
error: