IndiaNEWS

നേമം കോച്ചിങ് ടെര്‍മിനല്‍ നിര്‍മ്മാണം മരവിപ്പിച്ചു, തിരുവനന്തപുരത്ത് ടെര്‍മിനല്‍ വേണോയെന്ന് ദക്ഷിണ റെയില്‍വേ വിശദമായ പഠനം നടത്തുകയാണ്: റയില്‍വേ മന്ത്രി

തിരുവനന്തപുരം: നേമം കോച്ചിങ് ടെര്‍മിനല്‍ നിര്‍മ്മാണം മരവിപ്പിച്ചിരിക്കുകയാണെന്ന് റെയില്‍വേ മന്ത്രാലയം. പദ്ധതി താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണെന്ന് കേന്ദ്ര റയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഡിപിആര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് പരിശോധിച്ച ശേഷം പദ്ധതിയുമായി മുന്നോട്ടു പോയില്ല. തിരുവനന്തപുരത്ത് ടെര്‍മിനല്‍ വേണോ എന്ന് ദക്ഷിണ റെയില്‍വേ വിശദമായ പഠനം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നശേഷം മാത്രമാകും തുടര്‍ തീരുമാനമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ പദ്ധതി പൂര്‍ത്തിയാക്കും എന്ന് ഉറപ്പു കിട്ടിയതായി അറിയിച്ചിരുന്നു. ഈ ഉറപ്പാണ് ഇപ്പോള്‍ കേന്ദ്രം തള്ളിയത്. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങള്‍ കെ റെയില്‍ കോര്‍പറേഷന്‍ നല്‍കിയിട്ടില്ലെന്ന് റെയില്‍വെ മന്ത്രി പറഞ്ഞു.

സില്‍വര്‍ ലൈനിന്റെ ഡി പി ആര്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അനുമതിക്ക് കാലതാമസം ഉണ്ടാകുമോ എന്ന ചോദ്യത്തിന് റെയില്‍വെ മന്ത്രാലയം മറുപടി പറഞ്ഞില്ല. സിപിഎം എംപി എളമരം കരീമിന്റെ ചോദ്യത്തിനായിരുന്നു അശ്വിനി വൈഷ്ണവിന്റെ മറുപടി.

 

Back to top button
error: