CrimeNEWS

5 അംഗ കൊള്ളസംഘം അറസ്റ്റില്‍, വീട് കൊള്ളയടിക്കാനെത്തിയ അന്തര്‍സംസ്ഥാന ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്

തലശേരി: വീട് കൊള്ളയടിക്കാനെത്തിയ അന്തര്‍സംസ്ഥാന ക്രിമിനല്‍ സംഘം അറസ്റ്റിലായി. ചൊക്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടുപേരും ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നുപേരുമാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്നും കമ്പിപ്പാര ഉള്‍പെടെയുള്ള മാരകായുധങ്ങളും കണ്ടെടുത്തു.

കെ സന്തോഷ് (42), കെ മുനീര്‍ (40) എന്നിവരെയാണ് ചൊക്ലി സി.ഐ സി ഷാജു, എസ്‌ഐ രജികുമാര്‍, എ.എസ്‌.ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും കമ്പിപ്പാര, കയ്യുറ, ആക്സോ ബ്ലേഡ്, സ്‌ക്രൂഡ്രൈവര്‍ എന്നിവ കണ്ടെടുത്തു.

സന്തോഷ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്നും ചൊക്ലി വലിയാണ്ടി പീടികയില്‍ വീട് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പൊലീസ് വലയിലായതെന്നും പൊലീസ് പറഞ്ഞു. ന്യൂമാഹിയില്‍ പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Back to top button
error: