ഷിംല: ഹിമാചല്‍ പ്രദേശില്‍ സി.പി.എമ്മിന് ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടമായി. തിയോഗ് മണ്ഡലത്തിലെ വോട്ടെണ്ണിയപ്പോള്‍ സിറ്റിങ് എംഎല്‍എ രാകേഷ് സിംഘ നാലാം സ്ഥാനത്തായി. സിംഘയെക്കാള്‍ വോട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ലഭിച്ചു.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് സിങ്ങ് റാത്തോഡ് 5,269 വോട്ടുകള്‍ക്ക് വിജയിച്ചു.
റാത്തോഡിന് 18,709 വോട്ട് ലഭിച്ചു. രണ്ടാമത് ബിജെപി സ്ഥാനാര്‍ഥി അജയ് ശ്യാം ആണ്. 13,809 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രസ്ഥാനാര്‍ഥി ഇന്ദുവര്‍മ 13, 848 വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 12,201 വോട്ടുമാത്രമാണ്. കഴിഞ്ഞ ഇലക്ഷനില്‍ 24,000 ലധികം വോട്ടുകള്‍ രാകേഷ് സിംഘ നേടിയിരുന്നു. ബിജെപി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരത്തോളം വോട്ടുകള്‍ കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 2017 നേക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടി.
പിസിസി മുന്‍ പ്രസിഡന്റ് കൂടിയാണ് വിജയിച്ച കുല്‍ദീപ്. അദ്ദേഹത്തിന്റെ കന്നിയങ്കമായിരുന്നു ഇത്തവണത്തേത്. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വീരഭദ്ര സിങ്ങിന്റെ പിന്തുണ 2017-ലെ തെരഞ്ഞെടുപ്പില്‍ രാകേഷ സിംഘയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.