CrimeNEWS

സൗണ്ട് എൻജിനീയറായ 24കാരനെ മുൻ കാമുകി യോഗ ടീച്ചറും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

ചെന്നൈ: സൗണ്ട് എന്‍ജിനിയറായ സൂര്യ ദുരൈ എന്ന യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ യോഗ അധ്യാപികയും ഒപ്പമുണ്ടായിരുന്ന നാലുപേരും അറസ്റ്റിലായി. യോഗ അധ്യാപികയായ കര്‍ലിന്‍ ശ്വേത (24) സുഹൃത്തുക്കളായ പരത്തംഗ ചോഴന്‍, അകില്‍ ഹമീദ്, ഗൗതം, സുഭാഷ് ചന്ദ്രബോസ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സൂര്യ ദുരൈ(30)യും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

സൗണ്ട് എന്‍ജിനിയറിങ് കോഴ്സ് പാസായശേഷം വിദേശ കമ്പനികള്‍ക്കായി ഓണ്‍ലൈനില്‍ ജോലിചെയ്യുകയായിരുന്ന സൂര്യയും ശ്വേതയും അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആറുമാസം മുമ്പ് ഇവര്‍ പിരിഞ്ഞു. കഴിഞ്ഞദിവസം കൊടൈക്കനാലിലെത്തിയ ശ്വേത കോട്ടേജ് നിര്‍മിക്കുന്നതിനായി സ്ഥലമന്വേഷിച്ച്‌ അവിടെയുണ്ടായിരുന്ന സൂര്യയെ കണ്ടു. സൗഹൃദം പുതുക്കിയെങ്കിലും വൈകാതെ ഇരുവരും വഴക്കിടുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. സഹായത്തിനായി ശ്വേത സുഹൃത്തുക്കളെ വിളിച്ചുവരുത്തി.

Signature-ad

സുഹൃത്തുക്കളായ പരത്തംഗ ചോഴന്‍, അകില്‍ ഹമീദ്, ഗൗതം, സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ശ്വേതയെ സൂര്യ മര്‍ദിക്കുന്നതാണ്. അവര്‍ സൂര്യയെ നേരിട്ടു. അടിയേറ്റ് അവശനായ സൂര്യയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചശേഷം ഇവർ സ്ഥലംവിടുകയും ചെയ്തു. ആശുപത്രിയിലെത്തിയപ്പോഴേക്കും സൂര്യ മരിച്ചിരുന്നു.

Back to top button
error: